സിഡ്‌നിയിലെ തായ് റോക്ക് റസ്‌റ്റോറന്റുമായി ബന്ധപ്പെട്ട് ആറ് പുതിയ കോവിഡ്-19 കേസുകള്‍ കൂടി;ഇവിടെ നിന്നും രോഗം സംക്രമിച്ചത് മൊത്തം 67 പേരിലേക്ക്; ഹാരിസ് പാര്‍ക്കിലെ ചര്‍ച്ചില്‍ വച്ച് രോഗം പിടിപെട്ട 11 പേരും ഇതില്‍ പെടുന്നു

സിഡ്‌നിയിലെ തായ് റോക്ക് റസ്‌റ്റോറന്റുമായി ബന്ധപ്പെട്ട് ആറ് പുതിയ കോവിഡ്-19 കേസുകള്‍ കൂടി;ഇവിടെ നിന്നും രോഗം സംക്രമിച്ചത് മൊത്തം 67 പേരിലേക്ക്; ഹാരിസ് പാര്‍ക്കിലെ ചര്‍ച്ചില്‍ വച്ച് രോഗം പിടിപെട്ട 11 പേരും ഇതില്‍ പെടുന്നു
സിഡ്‌നിക്ക് പടിഞ്ഞാറുള്ള വെതെറില്‍ പാര്‍ക്കിലെ തായ് റോക്ക് റസ്‌റ്റോറന്റ് ക്ലസ്റ്ററുമായി ബന്ദപ്പെട്ട് ആറ് പുതിയ കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ച് എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് രംഗത്തെത്തി. ഇതോടെ ഈ റസ്റ്റോറന്റ് കേന്ദ്രീകരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ കേസുകള്‍ 67 ആയാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. പടിഞ്ഞാറന്‍ സിഡ്‌നിയിലെ ഹാരിസ് പാര്‍ക്കിലെ ഔവര്‍ ലേഡി ഓഫ് ലെബനന്‍ കത്തീഡ്രലില്‍ വച്ച് രോഗം പിടിപെട്ട 11 പേരും തായ് റോക്ക് റസ്‌റ്റോറന്റുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെടുന്നു.

ഈ റസ്റ്റോറന്റ് സന്ദര്‍ശിച്ച ഒരാള്‍ പിന്നീട് തുടര്‍ച്ചയായി മൂന്ന് ദിവസം ഈ ചര്‍ച്ചില്‍ പ്രാര്‍ത്തനക്ക് പോവുകയും അദികം വൈകാതെ ഇയാള്‍ക്ക് കോവിഡ് പോസിറ്റീവാണെന്ന് ടെസ്റ്റിലൂടെ കണ്ടെത്തുകയുമായിരുന്നു. ചര്‍ച്ചില്‍ വച്ച് മറ്റ് പത്ത് പേരിലേക്ക് ഇയാളില്‍ നിന്നും കോവിഡ് പടരുകയായിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടിട്ടുണ്ട്.ജൂലൈ 17ന് തന്നെ ആരോഗ്യ അധികൃതര്‍ തായ് റോക്ക് റസ്‌റ്റോറന്റുമായി ബന്ദപ്പെട്ട് കടുത്ത ജാഗ്രതാ നിര്‍ദേശമുയര്‍ത്തിയിരുന്നു. ജൂലൈ ഒമ്പതിനും 12നും ഇടയിലും ജൂലൈ 14നും ഈ റസ്റ്റോറന്റ് സന്ദര്‍ശിച്ചവരെല്ലാം നിര്‍ബന്ദമായും കോവിഡ് 19 ടെസ്റ്റ് നടത്തണമെന്നായിരുന്നു നിര്‍ദേശം.

ഈ റസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന സൗത്ത് വെസ്റ്റ് സിഡ്‌നിക്കാരിയായ ഒരു സ്ത്രീ ഈ ദിവസങ്ങളില്‍ ഇവിടെ ജോലി ചെയ്തിരുന്നുവെന്നും ഇവര്‍ക്ക് പിന്നീട് കോവിഡുണ്ടെന്ന് തെളിയുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു ആരോഗ്യ അധികൃതര്‍ ഈ മുന്നറിയിപ്പേകിയിരുന്നത്.ഈ ക്ലസ്റ്ററുമായി ബന്ദപ്പെട്ട എട്ട് കേസുകള്‍ മൂന്ന് സ്‌കൂളുകളുമായി ബന്ദപ്പെട്ടാണ് പകര്‍ന്നിരിക്കുന്നത്. ഈ സ്‌കൂളുകള്‍ ക്ലീനിംഗിനായി അടച്ച് പൂട്ടുകയും ചെയ്തിട്ടുണ്ട്.

Other News in this category



4malayalees Recommends