ന്യൂ സൗത്ത് വെയില്‍സിലെ ന്യൂകാസിലില്‍ കടുത്ത വെള്ളപ്പൊക്കം; വെള്ളക്കെട്ടിലായ ബസില്‍ നിന്നും ഡ്രൈവറെയും ഒമ്പത് കുട്ടികളെയും രക്ഷിച്ചു; കാറുകളിലും വീടുകളിലും വെള്ളത്തിലകപ്പെട്ടവരെ രക്ഷിക്കാന്‍ കുതിച്ചെത്തി എമര്‍ജന്‍സി സര്‍വീസുകള്‍; കടുത്ത ജാഗ്രത

ന്യൂ സൗത്ത് വെയില്‍സിലെ ന്യൂകാസിലില്‍ കടുത്ത വെള്ളപ്പൊക്കം; വെള്ളക്കെട്ടിലായ ബസില്‍ നിന്നും ഡ്രൈവറെയും ഒമ്പത് കുട്ടികളെയും രക്ഷിച്ചു; കാറുകളിലും വീടുകളിലും വെള്ളത്തിലകപ്പെട്ടവരെ രക്ഷിക്കാന്‍ കുതിച്ചെത്തി എമര്‍ജന്‍സി സര്‍വീസുകള്‍; കടുത്ത ജാഗ്രത
ന്യൂ സൗത്ത് വെയില്‍സിലെ ഹാര്‍ബര്‍ സിറ്റിയായ ന്യൂകാസിലിലുണ്ടായ വെള്ളപ്പൊക്കം രൂക്ഷമായെന്ന് റിപ്പോര്‍ട്ട്. ഇവിടെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട ഒരു ബസില്‍ നിന്നും ഒമ്പത് കുട്ടികളെ രക്ഷിച്ചുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ബസിന്റെ പകുതി വരെ വെള്ളം കയറിയതിനെ തുടര്‍ന്ന് എമര്‍ജന്‍സി സര്‍വീസുകളെ വിളിച്ച് വരുത്തുകയായിരുന്നു. ബസില്‍ നിന്നും ഒമ്പത് കുട്ടികള്‍ക്ക് പുറമെ ഡ്രൈവറെയും രക്ഷിക്കുന്നതിനായി സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് ബോട്ടും ഉപയോഗിച്ചിരുന്നു.

ന്യൂകാസിലിലുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കം കാരണം നിരവധി പേരാണ് സഹായം അഭ്യര്‍ത്ഥിച്ച് എമര്‍ജന്‍സി സര്‍വീസുകളിലേക്ക് ഫോണ്‍ വിളിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട എട്ട് സംഭവങ്ങളില്‍ നിന്നും ആളുകളെ രക്ഷിച്ചിരുന്നുവെന്നാണ് സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസസ് അല്ലെങ്കില്‍ എസ്ഇഎസ് വെളിപ്പെടുത്തുന്നത്. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട വീടുകളില്‍ നിന്നും കാറുകളില്‍ നിന്നും ആളുകളെ രക്ഷിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ടെന്നാണ് എസ്ഇഎസ് യൂണിറ്റ് കണ്‍ട്രോളറായ ലാന്‍ റോബിന്‍സന്‍ വെളിപ്പെടുത്തുന്നത്.

വെള്ളപ്പൊക്കം യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ കാസില്‍, ടര്‍ടണ്‍ റോഡ്, മെയിറ്റ്‌ലാന്‍ഡ് റോഡ് തുടങ്ങിയിടങ്ങളില്‍ ബുദ്ദിമുട്ട് സൃഷ്ടിച്ചിരുന്നുവെന്നും ഇവിടങ്ങളില്‍ നിന്നും ആളുകളെ രക്ഷിക്കേണ്ടി വന്നിരുന്നുവെന്നും എസ്ഇഎസ് വെളിപ്പെടുത്തുന്നു.ന്യൂകാസില്‍, ഗോസ്‌ഫോര്‍ഡ്, സിഡ്‌നി, വൂലോംഗോംഗ്, നോവ്ര, ബാറ്റ്മാന്‍സ് ബേ എന്നിവിടങ്ങളില്‍ അപകടകരമായ രീതിയില്‍ പ്രതികൂലമായ കാലാവസ്ഥ ഉണ്ടാകുമെന്നാണ് ദി ബ്യൂറോ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പേകിയിരുന്നത്.

Other News in this category



4malayalees Recommends