ഓസ്‌ട്രേലിയയില്‍ കൊറോണ പ്രമാണിച്ച് ഏയ്ജ്ഡ് കെയര്‍ വര്‍ക്കര്‍മാര്‍ക്ക് പാന്‍ഡെമിക് ലീവ് അനുവദിക്കും; സെല്‍ഫ് ഐസൊലേഷനില്‍ പോകേണ്ടി വരുന്നവര്‍ക്ക് ഫെയര്‍ വര്‍ക്ക് കമ്മീഷന്റെ പുതിയ നീക്കത്തിലൂടെ രണ്ടാഴ്ച ശമ്പളത്തോട് കൂടിയ അവധി

ഓസ്‌ട്രേലിയയില്‍ കൊറോണ പ്രമാണിച്ച് ഏയ്ജ്ഡ് കെയര്‍ വര്‍ക്കര്‍മാര്‍ക്ക് പാന്‍ഡെമിക് ലീവ് അനുവദിക്കും; സെല്‍ഫ് ഐസൊലേഷനില്‍ പോകേണ്ടി വരുന്നവര്‍ക്ക് ഫെയര്‍ വര്‍ക്ക് കമ്മീഷന്റെ പുതിയ നീക്കത്തിലൂടെ രണ്ടാഴ്ച ശമ്പളത്തോട് കൂടിയ അവധി
ഓസ്‌ട്രേലിയയില്‍ കൊറോണ പ്രമാണിച്ച് ഏയ്ജ്ഡ് കെയര്‍ വര്‍ക്കര്‍മാര്‍ക്ക് പാന്‍ഡെമിക് ലീവ് അനുവദിക്കുമെന്ന് വെളിപ്പെടുത്തി ഫെയര്‍ വര്‍ക്ക് കമ്മീഷന്‍ രംഗത്തെത്തി. പുതിയ നിയമം അനുസരിച്ച് ത്രീ അവാര്‍ഡുകള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന വര്‍ക്കര്‍മാര്‍ക്ക് കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് സെല്‍ഫ് ഐസൊലേഷനിലേക്ക് പോകേണ്ടി വന്നാല്‍ രണ്ടാഴ്ചത്തെ ശമ്പളത്തോട് കൂടിയ അവധി അനുവദിക്കുന്നതായിരിക്കും. കൊറോണ രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് സെല്‍ഫ് ഐസൊലേഷനിലേക്ക് പോകാന്‍ നിര്‍ബന്ധിതരായ ഏയ്ജ്ഡ് കെയര്‍ വര്‍ക്കര്‍മാര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്നാണ് ഫെയര്‍ വര്‍ക്ക് കമ്മീഷന്‍ പറയുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ ഏയ്ജ്ഡ് കെയര്‍ അവാര്‍ഡിന് കീഴില്‍ റെസിഡന്‍ഷ്യല്‍ ഏയ്ജ്ഡ് കെയറില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് രണ്ടാഴ്ച ശമ്പളത്തോട് കൂടി അവധി ലഭിക്കുന്നതിന് വഴിയൊരുക്കുന്ന ഉത്തരവാണ് കമ്മീഷന്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ജൂലൈ 29 ബുധനാഴ്ച മുതലായിരിക്കും ഈ നിയമം നടപ്പില്‍ വരുന്നത്. ഈ ആനൂകുല്യം മൂന്ന് മാസത്തോളം ലഭിക്കുകയും ചെയ്യും. രാജ്യത്തെ ഏയ്ജ്ഡ് കെയര്‍ ഹോമുകളില്‍ കൊറോണ മറ്റിടങ്ങളിലുള്ളതിനേക്കാള്‍ അപകടകരമായി പടര്‍ന്ന് പിടിക്കുകയും ഇവിടങ്ങളിലെ ജീവനക്കാര്‍ക്ക് കോവിഡ് പിടിപെടുന്നതേറുകയും ചെയ്തിരിക്കുന്നതിനാലാണ് അവര്‍ക്ക് പിന്തുണയേകുന്ന പുതിയ നീക്കവുമായി കമ്മീഷന്‍ മുന്നോട്ട് വന്നിരിക്കുന്നത്.

ചില നിബന്ധനകള്‍ക്ക് വിധേയമായിട്ടാണീ ആനുകൂല്യം അനുവദിക്കുന്നത്. അതായ് 17ഉം ഇതില്‍ കൂടുതല്‍ പ്രായമുള്ളവരും ആയിരിക്കുന്നവര്‍ക്കാണ് ഇത് അനുവദിക്കുന്നത്. മറ്റ് ലീവ് അല്ലെങ്കില്‍ ജോബ്കീപ്പര്‍ പോലുള്ള വരുമാനം തങ്ങളുടെ ക്വാറന്റൈനിടെ സ്വീകരിക്കുന്നവരാവരുത്. ഏയ്ജ്ഡ് കെയര്‍ വര്‍ക്കര്‍മാര്‍ക്ക് പോസിറ്റീവാണെന്ന് തെളിഞ്ഞാല്‍ അവര്‍ക്ക് വര്‍ക്കേര്‍സ് കോംപന്‍സേഷന്‍ ലീവ് അനുവദിക്കും. തല്‍ഫലമായി അവരുടെ പാന്‍ഡമിക് ലീവ് റദ്ദാവും. ഗവണ്‍മെന്റ് അല്ലെങ്കില്‍ തൊഴിലുടമ എന്നിവരുടെ നിര്‍ദേശമനുസരിച്ചല്ലാതെ മറിച്ച് ഒരു ഡോക്ടറുടെ നിര്‍ദേശമനുസരിച്ചാണ് സെല്‍ഫ് ഐസൊലേഷനിലേക്ക് പോകുന്നതെങ്കില്‍ അത് സംബന്ദിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ പാന്‍ഡമിക് ലീവ് അനുവദിക്കൂ.

Other News in this category



4malayalees Recommends