സൗത്ത് ഓസ്‌ട്രേലിയയില്‍ പുതിയ ലോക്ക്ഡൗണ്‍ ആരംഭിച്ചു; കടുത്ത നീക്കം പുതിയ കോവിഡ് ബാധ പൊട്ടിപ്പുറപ്പെട്ടതിനാല്‍; അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാനും ഏവരും മാസ്‌ക് ധരിക്കാനും നിര്‍ദേശം; സ്റ്റേറ്റില്‍ ടൂര്‍ നടത്തുന്നവര്‍ ജാഗ്രതൈ

സൗത്ത് ഓസ്‌ട്രേലിയയില്‍ പുതിയ ലോക്ക്ഡൗണ്‍ ആരംഭിച്ചു;  കടുത്ത നീക്കം പുതിയ കോവിഡ് ബാധ പൊട്ടിപ്പുറപ്പെട്ടതിനാല്‍; അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാനും ഏവരും മാസ്‌ക് ധരിക്കാനും നിര്‍ദേശം; സ്റ്റേറ്റില്‍ ടൂര്‍ നടത്തുന്നവര്‍ ജാഗ്രതൈ
ഓസ്‌ട്രേലിയയിലെ ഏറ്റവും പുതിയ കോവിഡ് ലോക്ക്ഡൗണിലേക്ക് മിഴി തുറന്ന് കൊണ്ടാണ് സൗത്ത് ഓസ്‌ട്രേലിയക്കാര്‍ ഇന്ന് കാലത്ത് ഉണര്‍ന്നെഴുന്നേറ്റിരിക്കുന്നത്. സ്‌റ്റേറ്റില്‍ പുതിയ കോവിഡ് ബാധ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കടുത്ത നടപടി കൈക്കൊണ്ടിരിക്കുന്നത്. സ്റ്റേറ്റിലെ പുതിയ കോവിഡ് പകര്‍ച്ചയെ മുളയിലേ നുള്ളിക്കളയാനാണ് പുതിയ ലോക്ക്ഡൗണെന്നാണ് യുഎന്‍എസ്ഡബ്ല്യൂ എപ്പിഡെമിയോളജി എക്‌സ്പര്‍ട്ടായ മേരി ലൂയീസ് മാക് ലോസ് പറയുന്നത്.

പുതിയ ലോക്ക്‌ലൗണ്‍ അനുസരിച്ച് സൗത്ത് ഓസ്‌ട്രേലിയയിലെ ഏവരും സാധ്യമേയേടുത്തോളം വീടുകളില്‍ തന്നെ കഴിയണമെന്നാണ് ഔദ്യോഗിക നിര്‍ദേശം. അതായത് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നും മുന്നറിയിപ്പുണ്ട്. എസെന്‍ഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് ജോലിക്കായി പുറത്തേക്ക് പോകാനും വരാനും അനുവാദം നല്‍കിയിട്ടുണ്ട്. പോലീസുകാര്‍, ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍, ഡ്രൈവര്‍മാര്‍, തുടങ്ങിയവരാണ് ഇവരിലുള്‍പ്പെടുന്നത്. ഇതിന് പുറമെ മെഡിക്കല്‍ കെയറിനായും അല്ലെങ്കില്‍ മറ്റൊരു വ്യക്തിക്കായി മെഡിക്കല്‍ കെയര്‍ പ്രദാനം ചെയ്യാനോ വീട്ടിന് പുറത്തിറങ്ങാന്‍ അനുവാദമുണ്ട്.

ഓരോ വീട്ടില്‍ നിന്നും ഒരു വ്യക്തിക്ക് ദിവസത്തില്‍ ഒരു പ്രാവശ്യം ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനായി പുറത്തേക്ക് പോകാം. എന്നാല്‍ ഇന്റര്‍സ്‌റ്റേറ്റ് യാത്രക്ക് കടുത്ത വിലക്കുണ്ട്. ഈ അവസരത്തില്‍ സൗത്ത് ഓസ്‌ട്രേലിയയില്‍ ഹോളിഡേക്കെത്തി പെട്ട് പോയവര്‍ വരാനിരിക്കുന്ന ആറ് ദിവസങ്ങള്‍ ഇവിടെ ചെലവഴിക്കണമോയെന്ന് ഗൗരവമായി ആലോചിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതായത് സ്‌റ്റേറ്റിലെ ഹോളിഡേ ഹൗസ് സന്ദര്‍ശിക്കുന്നവര്‍ അല്ലെങ്കില്‍ കാംപിംഗ് ട്രിപ്പ് നടത്തുന്നവര്‍ തുടങ്ങിയവര്‍ അടുത്ത ആറ് ദിവസങ്ങള്‍ അവിടെ തന്നെ തുടരാനാണ് നിര്‍ദേശം.സ്റ്റേറ്റിലുള്ള ഏവരും മാസ്‌ക് നിര്‍ബന്ധമായി ധരിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends