മമ്മൂട്ടി ഇങ്ങോട്ട് വിളിച്ച് ഇതല്ലേ അതിന്റെ അര്‍ത്ഥം എന്നു ചോദിച്ചു, ഉണ്ണി മുകുന്ദന്‍ പറയുന്നു

മമ്മൂട്ടി ഇങ്ങോട്ട് വിളിച്ച് ഇതല്ലേ അതിന്റെ അര്‍ത്ഥം എന്നു ചോദിച്ചു, ഉണ്ണി മുകുന്ദന്‍ പറയുന്നു
മേപ്പടിയാന്‍ എന്ന സിനിമയാണ് ഉണ്ണി മുകുന്ദന്റെതായി റിലീസിന് ഒരുങ്ങുന്നത്. ജനുവരി 14ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പേരിനെ കുറിച്ച് മമ്മൂട്ടി തന്നെ വിളിച്ചു ചോദിച്ചതിനെ കുറിച്ച് പറയുകയാണ് ഉണ്ണി മുകുന്ദന്‍.

നാല് വര്‍ഷം മുമ്പാണ് മേപ്പടിയാന്റെ കഥ തന്റെ കൈയ്യില്‍ വരുന്നത്. പിന്നീട് സിനിമാ നിര്‍മ്മാണത്തെ കുറിച്ച് ചിന്തിച്ചപ്പോഴാണ് എന്തുകൊണ്ട് ഇത്ര നല്ലൊരു കഥ കൈയ്യിലിരിക്കുമ്പോള്‍ മറ്റൊരു കഥ അന്വേഷിക്കണം എന്ന ചിന്തയുണ്ടായത്. ആദ്യം മേപ്പടിയാന്‍ എന്നായിരുന്നില്ല സിനിമയുടെ പേര്.

ആദ്യത്തെ പേര് കണ്ടാല്‍ എല്ലാവര്‍ക്കും കഥയെ കുറിച്ച് ആദ്യമെ രൂപം കിട്ടും. പലരും മേപ്പടിയാനിന്റെ അര്‍ഥം ചോദിച്ചിട്ടുണ്ട്. പക്ഷെ മമ്മൂക്ക മാത്രമാണ് ഇങ്ങോട്ട് വിളിച്ച് മേപ്പടിയാന്റെ അര്‍ഥം ഇതല്ലെ എന്ന് ചോദിച്ചത്. എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

Other News in this category



4malayalees Recommends