ഇരയ്‌ക്കൊപ്പം എന്നു പറയാന്‍ എളുപ്പമാണ്, കുറ്റവാളിയുമായി സഹകരിക്കാന്‍ ഇല്ലെന്ന് പറയാന്‍ ആരുമില്ല: ജോയ് മാത്യു

ഇരയ്‌ക്കൊപ്പം എന്നു പറയാന്‍ എളുപ്പമാണ്, കുറ്റവാളിയുമായി സഹകരിക്കാന്‍ ഇല്ലെന്ന് പറയാന്‍ ആരുമില്ല: ജോയ് മാത്യു
തനിക്ക് പിന്തുണ നല്‍കി കൂടെ നിന്നവര്‍ക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള ആക്രമണത്തെ അതിജീവിച്ച നടിയുടെ കുറിപ്പ് സിനിമാ ലോകവും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.

അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗോടെയാണ് ഒട്ടുമിക്ക താരങ്ങളും നടിയുടെ കുറിപ്പ് ഷെയര്‍ ചെയ്തത്. നടിക്കൊപ്പമെന്ന് പറയാന്‍ എളുപ്പമാണ്, എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കാനില്ലെന്ന് പറയാന്‍ ആരുമില്ല എന്ന വസ്തുത ചൂണ്ടിക്കാണിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു.

'ഇരയ്‌ക്കൊപ്പം എന്നു പറയാന്‍ എളുപ്പമാണ്. കുറ്റവാളിയുമായി സഹകരിക്കാന്‍ ഇല്ലെന്ന് പറയാന്‍ ആരുമില്ല' എന്നാണ് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് ചര്‍ച്ചയായതോടെ നിരവധി പേരാണ് ജോയ് മാത്യുവിന് പിന്തുണയമായി എത്തുന്നത്.


Other News in this category



4malayalees Recommends