ഒരു റിപ്പോര്‍ട്ടില്‍ നെഗറ്റീവ് എന്ന വാക്ക് വായിക്കുന്നതില്‍ ഒരിക്കലും ഇതുപോലെ സന്തോഷിച്ചിട്ടില്ല; തൃഷ

ഒരു റിപ്പോര്‍ട്ടില്‍ നെഗറ്റീവ് എന്ന വാക്ക് വായിക്കുന്നതില്‍ ഒരിക്കലും ഇതുപോലെ സന്തോഷിച്ചിട്ടില്ല; തൃഷ
കോവിഡ് മുക്തയായെന്ന് അറിയിച്ച് നടി തൃഷ. നടി തന്നെയാണ് ഇത് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 'ഒരു റിപ്പോര്‍ട്ടില്‍ നെഗറ്റീവ് എന്ന വാക്ക് വായിക്കുന്നതില്‍ ഒരിക്കലും ഇതുപോലെ സന്തോഷിച്ചിട്ടില്ല. സ്‌നേഹത്തിനും പ്രാര്‍ത്ഥനക്കും എല്ലാവര്‍ക്കും നന്ദി. 2022 ന് തയ്യാറായിരിക്കുന്നു'. എന്നാണ് തൃഷ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തൃഷക്ക് കോവിഡ് ബാധിച്ചത്. താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. എല്ലാ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിരിന്നിട്ടും കോവിഡ് തന്നെയും പിടികൂടിയെന്നും വാക്‌സിനേഷന്‍ എടുത്തതിനാലാണ് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരുന്നതെന്നുമാണ് താരം ട്വീറ്റ് ചെയ്തിരുന്നത്.

'എല്ലാ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിരുന്നിട്ടും പുതുവര്‍ഷത്തിന് കുറച്ചു മുമ്പ് കോവിഡ് എന്നെയും പിടികൂടി. എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ഒപ്പം എന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ദിവസങ്ങളായിരുന്നു കടന്നു പോയത്. കഴിഞ്ഞ ഒരാഴ്ചയായി മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ സുഖം പ്രാപിച്ചു വരുന്നു. വാക്‌സിനേഷന് നന്ദി. എല്ലാവരും വാക്‌സിന്‍ എടുക്കണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എത്രയും വേഗം എന്റെ ടെസ്റ്റ് നെഗറ്റീവ് ആയി തിരികെ വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച സുഹൃത്തുക്കള്‍ക്കും, കുടുംബത്തിനും നന്ദി അറിയിക്കുന്നു.' തൃഷ കുറിച്ചത് ഇങ്ങനെയായിരുന്നു.



Other News in this category



4malayalees Recommends