എഎംഎംഎയില്‍ നിന്നും ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണന്‍സിന്റെ ചീത്തപ്പേര് പോകില്ല; എന്‍എസ് മാധവന്‍

എഎംഎംഎയില്‍ നിന്നും ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണന്‍സിന്റെ ചീത്തപ്പേര് പോകില്ല; എന്‍എസ് മാധവന്‍

അഞ്ചുവര്‍ഷത്തെ അതിജീവനത്തെ കുറിച്ച് പ്രതികരിച്ച അതിജീവിതയെ പിന്തുണച്ച് സിനിമാലോകമൊന്നാകെ എത്തിയതിനിടെ പിന്തുണ പ്രഖ്യാപിച്ച സൂപ്പര്‍ താരങ്ങളെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. മമ്മൂട്ടിയും മോഹന്‍ലാലും ദിലീപിനെ താരസംഘടനയില്‍ നിന്നും പുറത്താക്കുകയാണ് വേണ്ടതെന്ന് എന്‍എസ് മാധവന്‍ ചൂണ്ടിക്കാട്ടി.

താരസംഘടനയായ എഎംഎംഎയില്‍ നിന്നും ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണന്‍സിന്റെ ചീത്തപ്പേര് പോകില്ലെന്ന് എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തു. നടിക്ക് സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ മാത്രം പിന്തുണ പ്രഖ്യാപിച്ച സിനിമാതാരങ്ങളെ ഡബ്ല്യുസിസിയും വിമര്‍ശിച്ചിരുന്നു.


Other News in this category



4malayalees Recommends