ലവ് ജിഹാദ് സിനിമാ ടീസറിലെ പര്‍ദ പരാമര്‍ശം വിവാദത്തില്‍ ; ഡയറക്ടര്‍ വിഷം ചീറ്റുന്നുവെന്ന് വിമര്‍ശനം

ലവ് ജിഹാദ് സിനിമാ ടീസറിലെ പര്‍ദ പരാമര്‍ശം വിവാദത്തില്‍ ; ഡയറക്ടര്‍ വിഷം ചീറ്റുന്നുവെന്ന് വിമര്‍ശനം
ബാഷ് മുഹമ്മദ് കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം 'ലവ് ജിഹാദ് സിനിമയുടെ ടീസറിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയരുന്നു. സിനിമയുടെ ടീസറിലെ പര്‍ദ്ദപാര്‍ട്ടി പരാമര്‍ശമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. സംവിധായകനും സിനിമയ്ക്കും എതിരെ നിരവധിപ്പേരാണ് വിമര്‍ശനവുമായി എത്തിയത്.കഴിഞ്ഞ ദിവസമായിരുന്നു ലവ് ജിഹാദിന്റെ ടീസര്‍ റിലീസ് ചെയ്തത്.

ലെനയും സിദ്ദിഖും തമ്മിലുള്ള ഒരു സംഭാഷണ രംഗമായിരുന്നു ടീസറില്‍ ഉള്ളത്. 'ഇത്ര ആളുകളുടെ കണ്ണ് വെട്ടിച്ച് ഓള്‍ എങ്ങനെ മുങ്ങി' എന്ന് സിദ്ദിഖിന്റെ കഥാപാത്രം ചോദിക്കുമ്പോള്‍ പര്‍ദ്ദ ഇട്ട് അങ്ങ് പോയെന്നാണ് ലെന നല്‍കുന്ന മറുപടി. തുടര്‍ന്ന് സിദ്ദിഖിന്റെ കഥാപാത്രം രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ച് പറയുന്നതോടെ ടീസര്‍ അവസാനിക്കുന്നു.

രംഗം ഇസ്ലാം മതത്തെ കളിയാക്കുന്ന തരത്തിലാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നിരവധിപ്പേരാണ് ടീസറിന് താഴെ മോശം കമന്റുകളുമായി എത്തിയത്. ', 'ഡയറക്ടര്‍ വിഷമാണ് ചീറ്റുന്നത്', 'സിനിമ എന്നത് മറ്റുള്ളവരെ വേദനപ്പിക്കാന്‍ വേണ്ടി ആകരുത്' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Other News in this category



4malayalees Recommends