എന്തിനാണ് വിനായകനെ മാത്രം ക്രൂശിക്കാന്‍ ഏല്‍പ്പിച്ചത്, കൊള്ളാം അപാര തൊലിക്കട്ടി ; നവ്യയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍

എന്തിനാണ് വിനായകനെ മാത്രം ക്രൂശിക്കാന്‍ ഏല്‍പ്പിച്ചത്, കൊള്ളാം അപാര തൊലിക്കട്ടി ; നവ്യയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍
ഒരുത്തീ എന്ന സിനിമയുടെ വാര്‍ത്താ സമ്മേളനത്തില്‍ നടന്‍ വിനായകന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ വിവാദം കെട്ടടങ്ങിയിട്ടില്ല. എന്നാല്‍, ആ സമയത്ത് വിനായകനൊപ്പം ഉണ്ടായിരുന്ന നടി നവ്യ നായര്‍, സംവിധായകന്‍ വികെ പ്രകാശ് എന്നിവര്‍ ആ പരാമര്‍ശത്തെ എതിര്‍ക്കുകയോ അതിനെതിരെ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല.

ഇത് ചൂണ്ടിക്കാട്ടി വിമര്‍ശനം ഇരുവര്‍ക്കും നേരെ ഉയര്‍ന്നിരുന്നു. അതിനു പിന്നാലെ, നവ്യ നായര്‍ വിനായകനുവേണ്ടി പരസ്യമായി മാപ്പ് പറയുകയും ചെയ്തു. ഇപ്പോഴിതാ, നടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഈ വിഷയത്തെ സംബന്ധിച്ച് ജിജി നിക്‌സണ്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.

സ്ത്രീകളുടെ ശക്തി കാണിക്കാന്‍ താങ്കളെടുത്ത സിനിമയുടെ പ്രമോഷന്‍ , അറിഞ്ഞൊ അറിയാതെയോ, സ്ത്രീകളെ തരം താഴ്ത്തിക്കൊണ്ടു സ്ത്രീകളെ അപമാനിച്ചുകൊണ്ടു തന്നെ ആരംഭിച്ചതു ഏതായാലും കഷ്ടം ആയിപോയി. അങ്ങനെ വിവാദത്തിന്റെ മറപറ്റി , സിനിമ എന്തായാലും അതിഗംഭീരമായി പ്രമോട്ടു ചെയ്യപ്പെട്ടു ഇപ്പോള്‍ എല്ലാം കഴിഞ്ഞു, നിങ്ങള്‍ 'മാപ്പു നാടകം ' അവതരിപ്പിക്കുക. എന്നിട്ടു വിനായകനെ പരസ്യമായി തളളിപ്പറഞ്ഞു അയാളുടെ സിനിമാ ജീവിതം തകര്‍ക്കുക. അയാളെ ക്രൂശിക്കാന്‍ ഏല്പിച്ചുകൊടുത്തു രക്ഷപ്പെടുക. ജിജി കുറിച്ചു.

Other News in this category



4malayalees Recommends