പുരുഷന്മാരെ പിന്നിലിരുത്തി യാത്ര പാടില്ല; പാലക്കാട് ഇരുചക്ര വാഹനയാത്രയ്ക്ക് നിയന്ത്രണം

പുരുഷന്മാരെ പിന്നിലിരുത്തി യാത്ര പാടില്ല; പാലക്കാട് ഇരുചക്ര വാഹനയാത്രയ്ക്ക് നിയന്ത്രണം
പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ ഇരുചക്ര യാത്രക്ക് നിയന്ത്രണം ഏര്‍പെടുത്തി ജില്ലാ ഭരണകൂടം. സ്ത്രീകളും, കുട്ടികളും ഒഴികെയുള്ളവരെ പിറകിലെ സീറ്റില്‍ ഇരുത്തി യാത്ര നടത്താന്‍ പാടില്ലെന്ന് എഡിഎം ഉത്തരവിറക്കി. സ്ത്രീകളും കുട്ടികളുമൊഴികെ മറ്റാരും ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യരുതെന്നാണ് നിര്‍ദ്ദേശം.

കൊലപാതകങ്ങളെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും, ക്രമസമാധാന നില തടസപ്പടാനും സാധ്യതയുള്ളതിനാലാണ് നടപടി. അഡീഷ്ണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠനാണ് ഇത് സംബന്ധിച്ച് ഉത്തരവില്‍ ഭേദഗതി വരുത്തിയത് പുറപ്പെടുവിച്ചിരിക്കുന്നത്. ഏപ്രില്‍ 20 ന് വൈകീട്ട് ആറ് വരെയാണ് ജില്ലയില്‍ നിരോധനാജ്ഞ.

അതേസമയം അക്രമ സംഭവങ്ങളുടെ സാഹചര്യത്തില്‍ ജില്ലയില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. വൈകിട്ട് 3.30ന് കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുക. യോഗത്തിന് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും. ബിജെപി പ്രതിനിധികളും പോപ്പുലര്‍ ഫ്രണ്ട് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പുറമെ ജനപ്രതിനിധികളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

Other News in this category



4malayalees Recommends