'ഊള ബാബുവിനെ പോലെ ആകരുത്; യുവനടിയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍

'ഊള ബാബുവിനെ പോലെ ആകരുത്; യുവനടിയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പീഡന ആരോപണം ഉന്നയിച്ച് രംഗത്ത് വന്ന യുവനടിയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍. സിനിമ മേഖലയില്‍ നിന്ന് പരസ്യപിന്തുണയുമായി രംഗത്ത് വരുന്ന ആദ്യ ആളാണ് റിമ. നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഡബ്ല്യൂസിസി ഇറക്കിയ പ്രസ്താവന റിമ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചു.

വിജയ് ബാബുവിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്ററുകളും മീമുകളും റിമ പങ്കുവച്ചിട്ടുണ്ട്. 'ഊള ബാബുവിനെ പോലെയാകരുത്' എന്ന തലക്കെട്ടോടെ നിരവധി മീമുകളാണ് പ്രചരിക്കുന്നത്. ഊള ബാബു ബലാത്സംഗത്തെ അതിജീവിച്ചവരോട് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നു. ഇരയെ അപമാനിക്കുന്നു. റേപ് എന്ന് പറയുമ്പോള്‍ സെക്‌സ് എന്ന് കേള്‍ക്കുന്നു. അപരിചിതര്‍ക്കിടയില്‍ നടന്നാല്‍ മാത്രമേ അത് ബലാത്സംഗമാണെന്ന് അംഗീകരിക്കൂ. എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് നിങ്ങള്‍ ഊള ബാബുവിനെ പോലെയാകരുത് എന്ന ആശയം പങ്കുവയ്ക്കുന്ന കാര്‍ട്ടൂര്‍ പോസ്റ്ററാണ് റിമ സ്വന്തം പേജില്‍ പങ്കുവച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends