മുറ്റത്തും വീടിനകത്തും വരെ മലിനജലം; ദുരിതമെന്ന് നടന്‍ മുരുകന്‍ മാര്‍ട്ടിന്‍

മുറ്റത്തും വീടിനകത്തും വരെ മലിനജലം; ദുരിതമെന്ന് നടന്‍ മുരുകന്‍ മാര്‍ട്ടിന്‍
വെള്ളക്കെട്ടിന്റെ ദുരിതം വെളിപ്പെടുത്തി നടന്‍ മുരുകന്‍ മാര്‍ട്ടിന്‍. കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചി നഗരത്തില്‍ പെയ്ത മഴയില്‍ മുരുകന്‍ താമസിക്കുന്ന കടവന്ത്ര പി ആന്‍ഡ് ടി കോളനിയില്‍ വെള്ളം കയറിയിരുന്നു. നടപ്പാതയിലും വീടുകളിലും വെള്ളം കയറിയതോടെ ഏറെ ദുരിതത്തിലാണ് കോളനിവാസികള്‍. ഈ സാഹചര്യത്തിലാണ് താനും നേരിടുന്ന പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് വന്നത്.

നാല്‍പ്പതു വര്‍ഷത്തിലേറെയായി ഈ പ്രദേശം അഭിമുഖീകരിക്കുന്ന ദുരിതമാണ് വെള്ളക്കെട്ടെന്ന് മുരുകന്‍ പറയുന്നു. എന്നാല്‍, പല തവണ അധികൃതരെ സമീപിച്ചിട്ടും ഇതുവരെ പ്രശ്‌നപരിഹാരമായിട്ടില്ലെന്നും മുരുകന്‍ കൂട്ടിച്ചേര്‍ത്തു. കെ.എല്‍ ടെന്‍ പത്ത്, കലി, അങ്കമാലി ഡയറീസ്, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ മുരുകന്‍ അഭിനയിച്ചിട്ടുണ്ട്.

കൊച്ചി നഗരത്തില്‍ വെള്ളക്കെട്ടിന്റെ ദുരിതം ഏറ്റവും കൂടുതല്‍ നേരിടുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഗാന്ധിനഗറിന് സമീപത്തെ പി ആന്‍ഡ് ടി കോളനി. നല്ലൊരു മഴ പെയ്താല്‍ സമീപത്തെ പേരണ്ടൂര്‍ കനാലില്‍നിന്ന് മലിനജലം കോളനിയിലേക്ക് ഒഴുകും. അടുക്കളയിലും കിടപ്പുമുറിയിലും വരെ മാലിന്യം നിറയും. ഇതിനൊരു പരിഹാരം കണ്ടെത്തണമെന്നാണ് കോളനിവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം.

Other News in this category



4malayalees Recommends