ഗോപിസുന്ദര്‍ കൈവിട്ടു പോയി, ഒന്നുറക്കെ കരഞ്ഞൂടെ എന്ന് ആരാധകന്‍; മറുപടിയുമായി അഭയ ഹിരണ്‍മയി

ഗോപിസുന്ദര്‍ കൈവിട്ടു പോയി, ഒന്നുറക്കെ കരഞ്ഞൂടെ എന്ന് ആരാധകന്‍; മറുപടിയുമായി അഭയ ഹിരണ്‍മയി
അമൃത സുരേഷിന് ഒപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് സൂചന നല്‍കുന്നതാണ് ചിത്രമെന്നാണ് കമന്റുകള്‍. ഇക്കാര്യമുന്നയിച്ച് ഗോപി സുന്ദറിന്റെ പങ്കാളി അഭയ ഹിരണ്‍മയിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെയും ചോദ്യങ്ങളുമായി നിരവധി പേര്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ അതില്‍ ഒരാള്‍ക്ക് ഹിരണ്‍മയി നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

മെയ് 24ന് അഭയയുടെ 33ാം ജന്മദിനം ആയിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് താഴെയാണ് ഗോപി സുന്ദറിനെ ചോദിച്ചുകൊണ്ട് കമന്റുകള്‍ വന്നത്. എന്നാല്‍ ഇതിലൊന്നും താരം മറുപടി നല്‍കിയില്ല. ഒന്ന് ഉറക്കെ കരഞ്ഞൂടെ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് എന്തിന് എന്നായിരുന്നു ഹിരണ്‍മയി മറുപടി കുറിച്ചത്. ചിരിക്കുന്ന ഇമോജികള്‍ക്കൊപ്പമായിരുന്നു മറുപടി.

സംഭവബഹുലമായ വര്‍ഷമായിരുന്നു എന്നു പറഞ്ഞുകൊണ്ടുള്ള കുറിപ്പിലാണ് ഹിരണ്‍മയി ബര്‍ത്ത്‌ഡേ സെലിബ്രേഷന്‍ പങ്കുവച്ചത്. എത്ര സംഭവബഹുലമായ വര്‍ഷം! ഉയര്‍ച്ച താഴ്ചകളുള്ള ഒരു യാത്രയായിരുന്നു അത്. പക്ഷേ ഇപ്പോള്‍ ഞാന്‍ സ്വസ്ഥമായി, സമാധാനത്തിലാണ് ഇപ്പോള്‍. മറ്റൊരു രീതിയിലേക്ക് എന്നെ കൊണ്ടുപോയ പ്രകൃതിയുടെ വഴി ആഘോഷിക്കുകയാണ് ഞാന്‍. ഞാന്‍ ഈ പ്രോസസിനെ ഇഷ്ടപ്പെടുന്നു. മികച്ച മ്യുസിഷനും മികച്ച മനുഷ്യനും അതിനേക്കാള്‍ പ്രധാനമായി മികച്ച ആത്മാവുള്ളവളുമായി മാറുമെന്ന് ഉറപ്പുതരുന്നു. അഭയ ഹിരണ്‍മയി കുറിച്ചു.

11 വര്‍ഷമായി ലിവിങ് റിലേഷന്‍ ഷിപ്പിലായിരുന്നു ഗോപി സുന്ദറും അഭയ ഹിരണ്‍മയിയും. വിവാഹം കഴിക്കാതെ ഒന്നിച്ചു കഴിയുന്നതിനെക്കുറിച്ച് നേരത്തെ അഭയ ഹിരണ്‍മയി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

Other News in this category



4malayalees Recommends