നടി മഞ്ജു പിള്ള തഴയപ്പെട്ടത് തന്നെ അദ്ഭുതപ്പെടുത്തിയെന്ന് സംവിധായകന്‍ എം.എ. നിഷാദ്

നടി മഞ്ജു പിള്ള തഴയപ്പെട്ടത് തന്നെ അദ്ഭുതപ്പെടുത്തിയെന്ന് സംവിധായകന്‍ എം.എ. നിഷാദ്
52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്ന് നടി മഞ്ജു പിള്ള തഴയപ്പെട്ടത് തന്നെ അദ്ഭുതപ്പെടുത്തിയെന്ന് സംവിധായകന്‍ എം.എ. നിഷാദ്. മികച്ച രണ്ടാമത്തെ നടിയാകേണ്ടിയിരുന്നത് മഞ്ജു പിള്ളയായിരുന്നുവെന്നും അത്രയും മികച്ച പ്രകടനമാണ് അവര്‍ ഹോമിലൂടെ കാഴ്ച്ച വെച്ചതെന്നും അദ്ദേഹം പറഞ്ഞു.

'സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍. മികച്ച രണ്ടാമത്തെ നടി മഞ്ജു പിളളയാണ്. ചിത്രം ഹോം. മഞ്ജു അതര്‍ഹിക്കുന്നു. എന്തുകൊണ്ട് മഞ്ജു പിളള തഴയപ്പെട്ടു എന്നുളളത് അദ്ഭുതപ്പെടുത്തുന്നു. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇത് കൊണ്ട് അവാര്‍ഡ് കിട്ടിയ നടി, അനര്‍ഹയാണെന്ന് അര്‍ഥമില്ല.'നിഷാദ് പറഞ്ഞു.

ഇന്ദ്രന്‍സ്, മഞ്ജു പിള്ള, നസ്ലിന്‍, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റോജിന്‍ തോമസ് ഒരുക്കിയ ചിത്രമാണ് ഹോം. ചിത്രത്തില്‍ ഇന്ദ്രന്‍സിന്റെ ഭാര്യാ കഥാപാത്രമായ കുട്ടിയമ്മയായാണ് മഞ്ജു അഭിനയിച്ചത്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ജൂറിയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്ദ്രന്‍സിനും ഹോം എന്ന സിനിമയ്ക്കും അര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെ പോയെന്നാണ് വിമര്‍ശനം. ഇതിന്റെ ഭാഗമായി ഇന്ദ്രന്‍സിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ക്ക് താഴെ നിരവധി കമന്റുകളാണ് എത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends