മൊബൈല്‍ ഫോണിന് അടിമയായി പഠിക്കാനാകുന്നില്ല, തന്നെ പോലെയാകാതിരിക്കാന്‍ അനുജത്തിയ്ക്ക് ഫോണ്‍ നല്‍കരുത് ; നീണ്ട ആത്മഹത്യാ കുറിപ്പെഴുതിയ ശേഷം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

മൊബൈല്‍ ഫോണിന് അടിമയായി പഠിക്കാനാകുന്നില്ല, തന്നെ പോലെയാകാതിരിക്കാന്‍ അനുജത്തിയ്ക്ക് ഫോണ്‍ നല്‍കരുത് ; നീണ്ട ആത്മഹത്യാ കുറിപ്പെഴുതിയ ശേഷം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മൊബൈല്‍ ഫോണിന് അടിമപ്പെട്ടതു മൂലം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തതു കാരണമാണ് ആത്മഹത്യ ചെയ്തത്. മൂന്ന് പേജുള്ള ആത്മഹത്യക്കുറിപ്പില്‍ ബിടിഎസ് എന്ന സംഗീത ബാന്‍ഡിന്റെ വീഡിയോകളെക്കുറിച്ചും പെണ്‍കുട്ടി പറയുന്നുണ്ട്. തനിക്ക് സംഭവിച്ചത് ഉണ്ടാവാതിരിക്കാന്‍ സഹോദരിക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

പത്താം ക്ലാസ്സില്‍ എല്ലാ വിഷയത്തിനും പെണ്‍കുട്ടി എ പ്ലസ് നേടിയിരുന്നു. പഠനത്തില്‍ മികവ് തെളിയിച്ചിരുന്ന കുട്ടി വളരെ പക്വതയോടെയാണ് എല്ലാത്തിനെയും സമീപിച്ചിരുന്നതെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. ലോക്ക്ഡൗണോടെയാണ് കുട്ടി ഫോണ്‍ ഉപയോഗിച്ച് തുടങ്ങിയത്. എന്നാല്‍ പെണ്‍കുട്ടി സമൂഹ മാധ്യമങ്ങള്‍ അമിതമായി ഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി. പെണ്‍കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 10 മണിക്ക് ശേഷം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ആരംഭിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Other News in this category



4malayalees Recommends