ബിജെപിയെ എതിര്‍ക്കുകയും മുസ്ലിംലീഗിനെ ഒപ്പം നിര്‍ത്തുകയും ചെയ്യുന്നതില്‍ വൈരുധ്യമില്ലേ ; മറുപടി നല്‍കി രാഹുല്‍ഗാന്ധി

ബിജെപിയെ എതിര്‍ക്കുകയും മുസ്ലിംലീഗിനെ ഒപ്പം നിര്‍ത്തുകയും ചെയ്യുന്നതില്‍ വൈരുധ്യമില്ലേ ; മറുപടി നല്‍കി രാഹുല്‍ഗാന്ധി
ബിജെപിയെ എതിര്‍ക്കുകയും മുസ്ലിംലീഗിനെ ഒപ്പം നിര്‍ത്തുകയും ചെയ്യുന്നതില്‍ വൈരുധ്യമില്ലേയെന്ന ചോദ്യത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ന്യൂയോര്‍ക്കിലെ വാര്‍ത്താസമ്മേളനത്തിലാണ് ഇരു പാര്‍ട്ടികളേയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ചോദ്യമുയര്‍ന്നത്. ബിജെപിയെ എതിര്‍ക്കുകയും മുസ്ലിംലീഗിനെ ഒപ്പം നിര്‍ത്തുകയും ചെയ്യുന്നതില്‍ വൈരുധ്യമില്ലേ എന്ന ചോദ്യത്തിന് മുസ്ലിം ലീഗ് മതേതരപ്പാര്‍ട്ടിയാണെന്നായിരുന്നു രാഹുലിന്റെ മറുപടി.

മുസ്ലിംലീഗ് കറകളഞ്ഞ മതേതര പാര്‍ട്ടിയാണ്. മതേതരമല്ലാത്തതായി ഒന്നും മുസ്ലിംലീഗിലില്ല. മുസ്ലിം ലീഗിനെക്കുറിച്ച് പഠിക്കാതെയാണ് ചോദ്യകര്‍ത്താവിന്റെ ചോദ്യംരാഹുല്‍ ഗാന്ധി പറഞ്ഞു.

Other News in this category



4malayalees Recommends