സഹോദരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി പൊലീസ് കസ്റ്റഡിയില്‍. സഹോദരങ്ങളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയപ്പോള്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. സഹോദരങ്ങളുടെ അറസ്റ്റ് തടഞ്ഞ് യുവതി വെള്ള ടാങ്കിന് മുകളില്‍ കയറി നിന്ന് പ്രതിഷേധിച്ചു.
യുപിയിലെ കാന്‍പുരിലെ ഗോവിന്ദ്പുരിലാണ് സംഭവം. ഭര്‍ത്താവ് ഷക്കീലിനെ കാണാനില്ലെന്ന് യുവതി ഏപ്രില്‍ 30 നാണ് ഗോവിന്ദ്പുര്‍ പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണം തുടങ്ങിയ പൊലീസ് ഷക്കീലിന്റെ ബൈക്ക് പൗണ്ടു നദിയില്‍ നിന്ന് കണ്ടെടുത്തു. പിന്നാലെ ഫത്തേപുരില്‍ നിന്ന് മൃതദേഹം കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ പരിശോധയില്‍ യുവാവിന്റെ ഭാര്യാ സഹോദരന്‍ സംശയ നിഴലിലായി.പൊലീസ് ഇയാളെ പിടികൂടാനെത്തിയതോടെയാണ് സംഭവം പുറത്തുവന്നനത്.
ഷക്കീലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് യുവതി തന്നെയാണെന്ന് പൊലീസ് പറഞ്ഞു. സഹോദരങ്ങളുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ യുവതി കുറ്റം സമ്മതിച്ചു. പിന്നാലെ ഇവരേയും കസ്റ്റഡിയിലെടുത്തു.