സര്‍ക്കാര്‍ സ്ഥാപനങ്ങളുടേതിന് സമാനമായ വ്യാജ വെബ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ്.
ഇത്തരം സൈറ്റുകളില്‍ നിന്ന് ലഭിക്കുന്ന ലിങ്കുകള്‍ തുറക്കരുത്. സേവന വാഗ്ദാനവും ഓഫറുകളുമായി എത്തുന്ന ഇമെയില്‍, എസ്എംഎസ് ,ഫോണ്‍ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ആവശ്യപ്പെട്ടു.
ഇടപാടുകാരുടെ വ്യക്തിഗത ,ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. രേഖകള്‍ അപ്‌ഡേറ്റ് ചെയ്യാനാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇടപാടുകാരെ സമീപിക്കുന്ന ഇവര്‍ ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, സിസിവി നമ്പര്‍, പാസ്വേഡ്, എടിഎം പിന്‍ നമ്പര്‍, ഒടിപി എന്നിവ ആവശ്യപ്പെട്ടാല്‍ ഒരു കാരണവശാലും നല്‍കരുത്. ബാങ്കോ ജീവനക്കാരോ ഇത്തരം വിവരങ്ങള്‍ ചോദിക്കില്ലെന്നും വ്യക്തമാക്കി.