യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും ചിലപ്പോള്‍ പൊടി നിറഞ്ഞതുമായിരിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
രാത്രിയിലും ഞായറാഴ്ച രാവിലേയും അന്തരീക്ഷം ഈര്‍പ്പമുള്ളതായിരിക്കും. ചില തീര പ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും കൂടിയ താപനില 40 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.
കാറ്റ് വീശുന്നതിനാല്‍ ദുരക്കാഴ്ച കുറയും. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.