പൗരന്മാരുടേയും സന്ദര്‍ശകരുടേയും അവകാശം സംരക്ഷിക്കുമെന്ന് യുഎഇ
ജനങ്ങള്‍ക്ക് ഭരണഘടനയും നിയമവും അനുശാസിക്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ സ്ഥാപനങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് യുഎഇ. പൗരന്മാര്‍, താമസക്കാര്‍, സന്ദര്‍ശകര്‍ എന്നിവരുടെ അവകാശങ്ങളെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണമെന്ന് യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ ഹമദ് സെയ്ഫ് അല്‍ ഷംസി പറഞ്ഞു
രാജ്യത്തെ സുരക്ഷാ സ്ഥാപനങ്ങളും ഏജന്‍സികളും കൈക്കൊള്ളുന്ന നടപടികള്‍ യുഎഇ നിയമങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കണം.സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിലുള്ള നിരീക്ഷണമാണിതെന്നും പറഞ്ഞു.