കുട്ടികളെ പോലും അട്ടിമറിക്കും മരണത്തിനും ഉപയോഗിക്കുന്നു ? ; റെയില്‍വേ ട്രാക്കില്‍ കല്ലിടുന്ന കുട്ടിയുടെ വീഡിയോ ആശങ്കയാകുന്നു

കുട്ടികളെ പോലും അട്ടിമറിക്കും മരണത്തിനും ഉപയോഗിക്കുന്നു ? ; റെയില്‍വേ ട്രാക്കില്‍ കല്ലിടുന്ന കുട്ടിയുടെ വീഡിയോ ആശങ്കയാകുന്നു
കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി റെയില്‍വേ ട്രാക്കില്‍ കല്ലിടുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. കര്‍ണാടകയില്‍ റെയില്‍വേ ട്രാക്കില്‍ കല്ലിടുന്ന ബാലന്റെ വീഡിയോ വൈറലായതോടെ ഇപ്പോഴത്തെ റെയില്‍വേ അപകടങ്ങള്‍/ ട്രെയിന് തീവയ്ക്കുന്നത് ഒക്കെ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് നടപ്പിലാക്കുന്നതാണെന്ന സംശയം ബലപ്പെടുന്നു.

ട്രാക്കിന്റെ ഒരു നീണ്ട ഭാഗത്ത് കല്ല് വെച്ച കുട്ടിയെ ആളുകള്‍ പിടികൂടി ചോദ്യം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഒരാള്‍ ആണ്‍കുട്ടിയെ വലിച്ചിഴച്ച് റെയില്‍വേ ട്രാക്കില്‍ നിന്ന് കല്ലുകള്‍ നീക്കാന്‍ പ്രേരിപ്പിക്കുന്നു. എന്തിനാണ് ട്രാക്കില്‍ കല്ലിടുന്നതെന്നും എത്ര ദിവസമായി ഇങ്ങനെ ചെയ്യുന്നെന്നും ആളുകള്‍ കുട്ടിയോട് ചോദിച്ചപ്പോള്‍ ഇതാദ്യമായാണ് താന്‍ ഇത് ചെയ്യുന്നതെന്നും ആരും തന്നോട് അങ്ങനെ ചെയ്യാന്‍ പറഞ്ഞില്ലെന്നും കുട്ടി പറയുന്നുണ്ട്. എന്നിരുന്നാലും കുട്ടിക്ക് പിന്നില്‍ മറ്റാരൊക്കെയോ ഉണ്ടെന്ന സംശയത്തിലാണ് പോലീസ്. കുട്ടിയെ പോലീസില്‍ ഏല്‍പ്പിക്കണമെന്ന് ഒരാള്‍ പറയുമ്പോള്‍, അങ്ങനെ ചെയ്യരുതേയെന്ന് പറഞ്ഞ് ഈ കുട്ടി യാചിക്കുന്നതും വീഡിയോയില്‍ കാണാം.

അരുണ്‍ പുദൂര്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് ആണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ഇയാള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനോടും അധികാരികളോടും ആവശ്യപ്പെടുന്നുണ്ട്. 'ഇതൊരു ഗുരുതരമായ പ്രശ്‌നമാണ്. കര്‍ണാടകയില്‍ റെയില്‍വേ ട്രാക്ക് അട്ടിമറിച്ച പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പിടിയില്‍. ഞങ്ങള്‍ക്ക് പതിനായിരക്കണക്കിന് കിലോമീറ്റര്‍ റെയില്‍വേ ട്രാക്കുകളുണ്ട്, മുതിര്‍ന്നവരെ മറക്കൂ, ഇപ്പോള്‍ കുട്ടികളെ പോലും അട്ടിമറിക്കും മരണത്തിനും ഉപയോഗിക്കുന്നു', അദ്ദേഹം എഴുതി.

Other News in this category



4malayalees Recommends