കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് തിരിച്ചടി ; സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു ; പുതിയ പാര്‍ട്ടി രൂപീകരിക്കും

കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് തിരിച്ചടി ; സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു ;  പുതിയ പാര്‍ട്ടി രൂപീകരിക്കും
രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് തിരഞ്ഞെടുപ്പ് അടുത്തിരിക്കേ വലിയ തിരിച്ചടിയാകും പുതിയ തീരുമാനം. പുതിയ പാര്‍ട്ടി രൂപികരിക്കാന്‍ അദ്ദേഹം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 'പ്രഗതിശീല്‍ കോണ്‍ഗ്രസ്' എന്ന പേരിലാണ് പാര്‍ട്ടി.

ഈ മാസം 11ന് പുതിയ പാര്‍ട്ടി സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. സച്ചിന്‍ പൈലറ്റിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമ വാര്‍ഷിക ദിനമായ അന്ന് റാലി നടത്തിയായിരിക്കും പ്രഖ്യാപനം.

ഗെഹ്ലോട്ടും സച്ചിനും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പല ശ്രമങ്ങളും നടത്തിയിരുന്നു. ഏറ്റവും ഒടുവില്‍ മെയ് 29ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്‍കൈയെടുത്തു ഇരുവരേയും ഒന്നിച്ചിരുത്തി സംസാരിച്ചിരുന്നു.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ സ്ഥാപനം ഐപാക് ആണ് സച്ചിന്റെ പാര്‍ട്ടി രൂപീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്ന റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ ബിജെപി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഏപ്രില്‍ 11നു സച്ചിന്‍ നടത്തിയ നിരാഹാര സമരവും കഴിഞ്ഞ മാസം അജ്മീറില്‍ നിന്നു ജയ്പുര്‍ വരെ സച്ചിന്‍ നടത്തിയ അഞ്ച് ദിവസത്തെ യാത്രയുടേയും സംഘാടകര്‍ ഐപാകായിരുന്നു.

പാര്‍ട്ടിയുമായി ഒരു തുറന്ന പോര് തന്നെ നടത്തിയ സച്ചിന്‍ ഒടുവില്‍ പാര്‍ട്ടി വിടുകാണ്.

Other News in this category



4malayalees Recommends