മൂന്നൂ വയസുകാരന് പാമ്പിനെ വായിലിട്ട് ചവച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം. വീടിന്റെ പുറത്ത് കളിക്കുന്നതിനിടെയാണ് കുട്ടി പാമ്പിനെ ചവച്ചുകൊന്നത്. സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നുമാണ് പാമ്പ് കുട്ടിയുടെ മുന്പില് അകപ്പെട്ടത്.
കുട്ടിയുടെ കരച്ചില് കേട്ടാണ് മുത്തശ്ശി വീടിന് പുറത്തെത്തുന്നത്. മുത്തശ്ശി വന്ന് നോക്കുമ്പോള്‍ കുട്ടിയുടെ വായില്‍ പാമ്പിരിക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ കുട്ടിയുടെ വായില്‍ നിന്ന് പാമ്പിനെ ഇവര്‍ വലിച്ചെറിഞ്ഞു. തുടര്‍ന്ന് നാട്ടുകാരും സംഭവസ്ഥലത്തെത്തി.
പിന്നീട് കുട്ടിയെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തിച്ചു. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ കുട്ടിക്ക് ഒരു കുഴപ്പവുമില്ല എന്നും അവന് പൂര്‍ണ ആരോഗ്യവാനാണ് എന്നും ബന്ധുക്കളെ അറിയിച്ചു. പിന്നീട് കുട്ടിയെ വീട്ടിലേക്ക് തിരികെ അയച്ചു.