യുഎഇയില്‍ ചൂട് കത്തിക്കയറുന്നു. ഈ ആഴ്ച താപനില 50 ഡിഗ്രി വരെ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. വേനല്‍ക്കാലം ആരംഭിക്കാന്‍ രണ്ടു ആഴ്ച ശേഷിക്കെയാണ് പൊള്ളുന്ന ചൂടിലേക്ക് കടക്കുന്നത്. പൊടിക്കാറ്റും ശക്തമാകും.
വര്‍ഷത്തില്‍ മേയ് മുതല്‍ ക്രമേണ കൂടിത്തുടങ്ങുന്ന ചൂട് ജൂലൈ, ഓഗസ്ത് മാസങ്ങളിലാണ് പാരമ്യത്തില്‍ എത്തുക. ഈ മാസത്തെ ശരാശരി താപനില 40 ഡിഗ്രിക്ക് മുകളിലാകുമെങ്കിലും ചിലയിടങ്ങളില്‍ ഇതു 50 ഡിഗ്രി വരെ ഉയരും.