സ്കൂള്‍ പ്രവേശനത്തിനായി പ്രവാസികള്‍ നെട്ടോട്ടത്തിലാണ്. കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങിയ പ്രവാസി കുടുംബങ്ങള്‍ തിരിച്ചെത്തുകയും പുതുതായി കൂടുതല്‍ പേര് കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരികയും ചെയ്തതോടെയാണ് സീറ്റ് കിട്ടാന്‍ പ്രയാസമായത്.
സ്കൂളിന്റെ ശേഷിക്ക് ആനുപാതികമായി മാത്രമേ പുതിയ പ്രവേശനം പാടുള്ളൂ എന്ന നിയമവും ഇതിന് ആക്കം കൂട്ടി. ഇതോടെ സീറ്റിനായി വിവിധ സ്കൂളുകളില്‍ കയറിയിറങ്ങുകയാണ് രക്ഷിതാക്കള്‍.