ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചെന്ന് കള്ളം പറഞ്ഞ് സഹായധനം കൈപ്പറ്റാന്‍ ശ്രമിച്ച സ്ത്രീക്കെതിരെ പരാതി നല്‍കി ഭര്‍ത്താവ്. ജൂണ്‍ രണ്ടിന് രാജ്യത്തെ നടുക്കിയ അപകടത്തില്‍ ഭര്‍ത്താവ് വിജയ് ദത്ത മരിച്ചെന്ന് പറഞ്ഞാണ് കട്ടക് ജില്ലയില്‍ നിന്നുള്ള ഗീതാഞ്‌ലി ദത്ത പണം തട്ടാന്‍ ശ്രമിച്ചത്. എന്നാല്‍ ഇവരുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ അവകാശവാദം കള്ളമാമെന്ന് തെളിയുകയായിരുന്നു.
ഭര്‍ത്താവ് തന്നെ സ്ത്രീക്കെതിരെ പരാതിയുമായി രംഗത്തെത്തിയതോടെ പോലീസ് ഇവരെ താക്കിത് ചെയ്തു അയച്ചു. 13വര്‍ഷമായി ഇവര്‍ ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞ് താമസിക്കുകയാണ്. താന്‍ മരിച്ചുവെന്ന് പറഞ്ഞു പണം തട്ടാന്‍ ശ്രമിച്ച ഭാര്യയ്‌ക്കെതിരെ നടപടി എടുക്കണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടു.
അതേസമയം, ഇക്കാര്യത്തില്‍ ബാലസോര്‍ ജില്ലയിലെ ബഹങ്ക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ഗീതാഞ്ജലിയുടെ ഭര്‍ത്താവിനു പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.