മുംബൈയിലെ മീരാ റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കിയ സംഭവത്തില്‍ 56 കാരന് അറസ്റ്റില്‍. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് കണ്ടെടുത്ത അഴുകിയ ശരീര ഭാഗങ്ങള്‍ക്ക് രണ്ടുമൂന്നു ദിവസത്തെ പഴക്കമുണ്ട്.
മനോജ് സഹാനിയാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം കഴിഞ്ഞിരുന്ന സരസ്വതി വൈദ്യ (32) ആണ് കൊല്ലപ്പെട്ടത്. ഇരുവരും കഴിഞ്ഞ മൂന്നു വര്‍ഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു.
ഇവരുടെ ഫ്ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി കെട്ടിടത്തിലെ താമസക്കാരില്‍ ഒരാള്‍ ബുധനാഴ്ച രാത്രി 7ന് നയനഗര്‍ പൊലീസില്‍ ഫോണ്‍ വിളിച്ച് പരാതി നല്‍കിയിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് യുവതിയുടെ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്.പൊലീസ് അന്വേഷണം തുടങ്ങി.