ലിവിംഗ് ടുഗെതര്‍ പങ്കാളിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, ശരീര ഭാഗം പ്രഷര്‍ കുക്കറില്‍ വേവിച്ച് തെരുവ് പട്ടികള്‍ക്ക് നല്‍കി

ലിവിംഗ് ടുഗെതര്‍ പങ്കാളിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, ശരീര ഭാഗം പ്രഷര്‍ കുക്കറില്‍ വേവിച്ച് തെരുവ് പട്ടികള്‍ക്ക് നല്‍കി
മുംബൈയിലെ ഫ്‌ളാറ്റില്‍ ലിവിംഗ് ടുഗെതര്‍ പങ്കാളിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി. യുവതിയുടെ മൃതദേഹം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് 20 കഷ്ണങ്ങളാക്കി മുറിച്ചു. ചില ഭാഗങ്ങള്‍ പ്രഷര്‍ കുക്കറില്‍ വേവിച്ച് തെരുവ് പട്ടികള്‍ക്ക് നല്‍കിയെന്നും പൊലീസ് വ്യക്തമാക്കി. ആദ്യം യുവതിയുടെ കാല്‍ മാത്രാമാണ് ലഭിച്ചത്. പിന്നീട് വീട്ടില്‍ നടത്തിയ തിരച്ചിലില്‍ 13 ശരീരഭാഗങ്ങള്‍ കൂടി കണ്ടെടുത്തു.

മീര റോഡിലെ ഫ്‌ളാറ്റില്‍ 32 കാരിയായ സരസ്വതി വൈദ്യയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ സുഹൃത്തായ മനോജ് സാനെയാണ് ക്രൂരമായി കൊലപാതകം നടത്തിയത്. മനോജിന്റെ ഫ്‌ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ എന്താണെന്ന് അന്വേഷിക്കാന്‍ താന്‍ ഫ്‌ളാറ്റിലേക്ക് ചെന്നെന്ന് അയല്‍വാസി സോമേഷ് ശ്രീവാസ്തവ പറയുന്നു.

വാതിലില്‍ മുട്ടിയപ്പോള്‍ ആരും തുറന്നില്ല. പിന്നാലെ സ്‌പ്രേ അടിക്കുന്ന ശബ്ദം കേട്ടു. കുറച്ച് കഴിഞ്ഞ് മനോജ് സാനെ വന്നു വാതില്‍ തുറന്നു. ജോലിക്ക് പുറത്തേക്ക് പോവുകയാണെന്ന് പറഞ്ഞു. തുടര്‍ന്നാണ് കെട്ടിടം അധികൃതരോടും പൊലീസിനോടും വിവരം അറിയിച്ചത്. പൊലീസെത്തി ഫ്‌ലാറ്റ് തുറന്നപ്പോള്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. അടുക്കളയിലെ മൂന്ന് ബക്കറ്റുകളിലായിരുന്നു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ബോരിവാലിയില്‍ ചെറിയ കട നടത്തുകയാണ് മനോജ്. ഇരുവരും സമീപം താമസിക്കുന്നവരുമായി അടുത്തിടപഴകിയില്ലെന്നും അയല്‍ക്കാര്‍ പറയുന്നു. മൂന്ന് നാല് ദിവസം മുമ്പാണ് കൊലപാതകം നടന്നത്.

Other News in this category



4malayalees Recommends