യുപിയില്‍ കാമുകിയെ കൊന്ന് മൃതദേഹം ജലസംഭരണിയില്‍ ഒളിപ്പിച്ച യുവാവ് പിടിയില്‍. മുപ്പത്തഞ്ചുകാരിയായ രാജ് കേസറാണ് മരിച്ചത്.
സംഭവത്തില്‍ അരവിന്ദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ യമുനാപുര് കര്‍ച്ചന പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
രാത്രിയാണ് അരവിന്ദ് കൊലപാതകം നടത്തിയത്. തുടര്‍ന്ന് കേസറിന്റെ മൃതദേഹം ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നെന്ന് സ്റ്റേഷന് ഹൗസ് ഓഫീസര്‍ വിശ്വജിത്ത് സിങ് പറഞ്ഞു.
മേയ് 30 ന് കേസറിനെ കാണ്മാനില്ലെന്ന് പറഞ്ഞ് കുടുംബം പരാതി നല്‍കിയിരുന്നു. കേസറിന്റെ ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചാണ് അരവിന്ദിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ മൃതദേഹം ടാങ്കിലുണ്ടെന്നു അരവിന്ദ് പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.