പ്രണയ ബന്ധത്തില്‍ നിന്ന് അകന്നു ; കാമുകിയെ വിളിച്ചുവരുത്തി തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ച ശേഷം കാമുകന്‍ ട്രെയ്‌നിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

പ്രണയ ബന്ധത്തില്‍ നിന്ന് അകന്നു ; കാമുകിയെ വിളിച്ചുവരുത്തി തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ച ശേഷം കാമുകന്‍ ട്രെയ്‌നിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
കന്യാകുമാരിയില്‍ കാമുകിയെ തലക്ക് വെട്ടി പരിക്കല്‍പ്പിച്ച ശേഷം കാമുകന് ട്രെയ്‌നിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഡാന്‍ നിഷയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ബര്‍ജിന്‍ ജോഷ്വ എന്ന വിദ്യാര്‍ഥിയാണ് ട്രെയ്‌നിന് മുന്നില്‍ ചാടി മരിച്ചത്.

കന്യകുമാരി ജില്ലയിലെ മടിച്ചല്‍ സ്വദേശി വിജയകുമാറിന്റെ മകളാണ് 23കാരിയായ ഡാന്‍ നിഷ. മാര്‍ത്താണ്ഡം കല്ലുതോട്ടി സ്വദേശി രഘുപതിയുടെ മകനാണ് മരിച്ച ബര്‍ജിന്‍ ജോഷ്വ (23). മാര്‍ത്താണ്ഡത്തിന് സമീപം സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും.

ബര്‍ജിനുമായി ഡെനിഷ്യ അടുപ്പത്തിലായിരുന്നു, രണ്ട് മാസം മുമ്പ് ഡെനിഷ്യ ബന്ധത്തില്‍ നിന്ന് പിന്മാറിയതായും പൊലീസ് പറഞ്ഞു. ഡെനിഷ്യ സംസാരിക്കാതെ ആയതോടെ മനോവിഷമത്തില്‍ ആയിരുന്നു ബര്‍ജിന്‍. നേരത്തെ പല വഴിക്കും ബര്‍ജിന്‍, ഡെനിഷയോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു.

തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ തമ്മില്‍ നേരിട്ട് സംസാരിച്ചു പിരിയാം എന്നും തന്റെ കൈവശമുണ്ടായിരുന്ന ലാപ്‌ടോപ് മടക്കിത്തരാമെന്നും പറഞ്ഞാണ് ബെര്‍ജിന്‍, യുവതിയെ മാര്‍ത്താണ്ഡത്ത് വിളിച്ച് വരുത്തിയത്.

മാര്‍ത്താണ്ഡത്ത് നിന്ന് ഇരുവരും ബൈക്കില്‍ കയറി സമീപമുള്ള പഴയ പെപ്‌സി കമ്പനിയുടെ പുറകിലുള്ള തെങ്ങിന്‍ പുരയിടത്തില്‍ എത്തി. സംസാരിക്കുന്നതിനിടെ വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് വെര്‍ജിന്‍ കരുതിക്കൂട്ടി വച്ചിരുന്ന വെട്ടുകത്തിയെടുത്ത് ഡെനീഷ്യയെ വെട്ടുകയായിരുന്നു.

പരിക്കേറ്റ ഡെനീഷ്യയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ വെര്‍ജിന്‍ ബൈക്കുമായി സംഭവസ്ഥലത്ത് നിന്നും കടന്നു. സമീപത്തുള്ള റെയില്‍വേ ട്രാക്കിന് സമീപം എത്തിയ വെര്‍ജിന്‍ ഇതുവഴി വന്ന ട്രെയ്‌ന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.



Other News in this category



4malayalees Recommends