സ്പീഡ് ബോട്ടില്‍ ഫോട്ടോഷൂട്ട് ; ഹണിമൂണ്‍ ആഘോഷത്തിനിടെ ദമ്പതികള്‍ കടലില്‍ മുങ്ങിമരിച്ചു

സ്പീഡ് ബോട്ടില്‍ ഫോട്ടോഷൂട്ട് ; ഹണിമൂണ്‍ ആഘോഷത്തിനിടെ ദമ്പതികള്‍ കടലില്‍ മുങ്ങിമരിച്ചു
ഹണിമൂണ്‍ ആഘോഷത്തിനായി ബാലിയില്‍ എത്തിയ നവ ദമ്പതികള്‍ കടലില്‍ മുങ്ങി മരിച്ചു. സ്പീഡ് ബോട്ടില്‍ ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെയാണ് ചെന്നൈ സ്വദേശികളായ ലോകേശ്വരനും വിബുഷ്‌നിയയും മുങ്ങി മരിച്ചത്.

ജൂണ്‍ 1നായിരുന്നു ഇവരുടെ വിവാഹം. ഹണിമൂണ്‍ ആഘോഷത്തിനാണ് ബാലിയില്‍ എത്തിയത്. സ്പീഡ് ബോട്ടില്‍ കടലില്‍ ഫോട്ടോഷൂട്ട് നടത്തവേയാണ് ബോട്ട് മറിഞ്ഞ് ഇരുവരും കടലിലേക്ക് വീണത്. ലോകേശ്വരന്റെ മൃതദേഹം വെള്ളിയാഴ്ച കണ്ടെടുത്തു. ശനിയാഴ്ച രാവിലെ വിബുഷ്‌നിയയുടെ മൃതദേഹവും കണ്ടെത്തി.

Other News in this category



4malayalees Recommends