ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറില്‍ റീല്‍സ് ചെയ്ത വധുവിന് പിഴ ചുമത്തി ഡല്‍ഹി പൊലീസ്. 'സജ്നാ ജി വാരി വാരി' എന്ന ഗാനത്തിന്റെ അകമ്പടിയോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഈ റീല്‍ നിമിഷം നേരം കൊണ്ട് തന്നെ വൈറലായിരുന്നു. വിവാഹ വേഷത്തില്‍ സ്കൂട്ടറോടിച്ചുകൊണ്ടായിരുന്നു യുവതിയുടെ പ്രകടനം
ഹെല്‍മെറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിന് ആയിരം രൂപയും ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തതിന് 5,000 രൂപയും പൊലീസ് പിഴ ചുമത്തി. ഇത്തരം ബുദ്ധിമോശം കാണിക്കരുതെന്ന താക്കീതോടെ യുവതിയുടെ അഭ്യാസവും പിന്നാലെ പിഴ രസീതിന്റെ ചിത്രവുമടങ്ങുന്ന വിഡിയോ ഡല്‍ഹി പൊലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ ഡല്‍ഹി പൊലീസിനെ അഭിനന്ദിച്ച് നിരവധി സന്ദേശങ്ങള്‍ പിന്നാലെയെത്തി.