നാലാം നിലയില്‍നിന്നു വീണ നാലു വയസ്സുകാരി അദ്ഭുതകരമായി രക്ഷപെട്ടു. മഹാരാഷ്ട്രയിലെ പല്ഗര് ജില്ലയിലെ വിരാറിലാണ് സംഭവം. ജീവ്ദാനി ദര്ശന് എന്ന കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. രാത്രയോടായിരുന്നു സംഭവം നടന്നത്.
നാലാം നിലയില്‍ നിന്ന് വീണ ദേവാക്ഷി സഹാനി എന്ന കുട്ടി ഒന്നാം നിലയില്‍ ഇരുന്നിരുന്ന ആളുടെ മടിയില്‍ വന്ന് വീഴുകയായിരുന്നു. കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ നടക്കുകയായിരുന്നു. അപ്പാര്‍ട്ട്മെന്റിനും പുറത്തിറങ്ങിയ കുട്ടി ബാല്‍ക്കെണിയില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു.
കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. തലയിലെ മുറിവില്‍ എട്ടു സ്റ്റിച്ചുണ്ട്.ബാല്‍ക്കണിയിലുള്ള നിര്മാണവസ്തുക്കളില് തട്ടിയാണ് കുട്ടി താഴെ വീണത്. സംഭവത്തില്‍ കരാറുകാരനും ബില്‍ഡര്‍ക്കും എതിരെ കേസെടുത്തു.