റാംപ് വോക്കിനിടെ ഇരുമ്പ് തൂണ്‍ തലയില്‍ വീണു ; യുവ മോഡലിന് ദാരുണാന്ത്യം

റാംപ് വോക്കിനിടെ ഇരുമ്പ് തൂണ്‍ തലയില്‍ വീണു ; യുവ മോഡലിന് ദാരുണാന്ത്യം
ഫാഷന്‍ ഷോയിലെ റാംപ് വോക്കിനിടെ ഇരുമ്പ് തൂണ്‍ തലയില്‍ വീണ് യുവ മോഡല്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

ഫിലിം സിറ്റി മേഖലയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പരുക്കേറ്റ ബോബി രാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്‍ഷിക ചോപ്രയാണ് (24) മരിച്ചത്.

കേസെടുത്ത പൊലീസ് ഇരുമ്പ് തൂണ്‍ സ്ഥാപിച്ചയാള്‍ ഉള്‍പ്പെടെയുള്ള സംഘാടകരേയും ചോദ്യം ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends