യുഎഇ സന്ദര്‍ശന വിസ; രാജ്യത്ത് നിന്നുകൊണ്ട് തന്നെ കാലാവധി നീട്ടാന്‍ അനുമതി

യുഎഇ സന്ദര്‍ശന വിസ; രാജ്യത്ത് നിന്നുകൊണ്ട് തന്നെ കാലാവധി നീട്ടാന്‍ അനുമതി
ഒരു മാസത്തെയോ രണ്ട് മാസത്തെയോ സന്ദര്‍ശന വിസയില്‍ യുഎഇയിലെത്തിയ വിനോദസഞ്ചാരികള്‍ക്ക് രാജ്യത്തിനകത്ത് അവരുടെ താമസം 30 ദിവസം കൂടി നീട്ടാന്‍ അനുമതി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും ചേര്‍ന്നാണ് തീരുമാനം പ്രഖ്യാപിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ വിസ നടപടിക്രമങ്ങളില്‍ യുഎഇ നിരവധി മാറ്റങ്ങള്‍ നടപ്പാക്കിവരികയാണ്. 30 ദിവസത്തെയോ 60 ദിവസത്തെയോ സന്ദര്‍ശന വിസ കൈവശമുള്ള വ്യക്തികള്‍ക്ക് ഇപ്പോള്‍ 30 ദിവസത്തെ അധിക താമസം കൂടിയാണ് അനുവദിച്ച് കിട്ടിയത്.

വിസ നീട്ടി നല്‍കുന്ന പരമാവധി കാലാവധി 120 ദിവസമാണ്. വിസിറ്റ് വിസ വിപുലീകരണത്തിനായി വിസ നല്‍കുന്ന ഏജന്റുമായി ബന്ധപ്പെടണം.

ഒരു മാസത്തേക്ക് വിസ നീട്ടുന്നതിനുള്ള ചെലവ് 1,050 ദിര്‍ഹമാണ്.

Other News in this category



4malayalees Recommends