ഭാവിയില്‍ തമിഴ്നാട്ടില്‍ നിന്ന് പ്രധാനമന്ത്രിയുണ്ടാകുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തെ പരിഹസിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്.
ബിജെപി നേതാവിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എന്തിനാണ് ദേഷ്യമെന്ന് സ്റ്റാലിന് ചോദിച്ചു.
അദ്ദേഹത്തിന്റെ നിര്‍ദ്ദേശം ഞാന്‍ സ്വാഗതം ചെയ്യുന്നു, പക്ഷെ മോദിയോടുള്ള അദ്ദേഹത്തിന്റെ ദേഷ്യം എന്താണെന്ന് എനിക്കറിയില്ല, സ്റ്റാലിന് പറഞ്ഞു.
ഞായറാഴ്ച ബിജെപി ഭാരവാഹി യോഗത്തിലാണ് ഭാവിയില്‍ തമിഴ്നാട്ടില്‍ നിന്നൊരു പ്രധാനമന്ത്രി വരുമെന്ന് അമിത് ഷാ പറഞ്ഞത്. അതു ഉറപ്പാക്കാന്‍ കഠിനാധ്വാനം ചെയ്യണമെന്ന് തമിഴ്നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ഈ പരാമര്‍ശത്തോട് പ്രതികരിച്ച സ്റ്റാലിന് പറഞ്ഞു.