ഓണ്‍ലൈന്‍ ഗെയിമിംഗ് വഴി മതപരിവര്‍ത്തനം നടത്തുന്ന റാക്കറ്റിലെ മുഖ്യപ്രതി പിടിയില്‍. മഹാരാഷ്ട്രയിലെ അലിബാഗില്‍ നിന്നുമാണ് ഷാനവാസ് ഖാന്‍ എന്ന് പേരുള്ളയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ വോര്‍ലിയില്‍ നിന്നുമാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാള്‍ ഈ റാക്കറ്റിലെ മുഖ്യകണ്ണിയാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് ഗാസിയാബാദ് പൊലീസ് ഇയാളെ അന്വേഷിച്ച്ഹ മുംബൈയില്‍ എത്തിയിരുന്നു.
മുഹംബൈ പൊലീസിന്റെയും ഗാസിയാ ബാദ്ഹ പൊലീസിന്റെ സംയുക്ത സംഘം നടത്തിയയഹ ഓപ്പറേഷനില്‍ നിന്ന് ഇയാള്‍ ആദഹ്യം രക്ഷപെട്ടിരുന്നു. അതിന് ശേഷം അലഹിബാഗിലെ ഒരു ലോഡ്ജില്‍ ഒളിവിഹല്‍ കഴിയുകെയാണ് ഇയാള്‍ അറസ്‌ററിലായത്. ഈ സംഭവത്തിലെ രണ്ടാം പ്രതി ഗാസിയാ ബാദില്‍ നിന്നു തന്നെയുളള മൗലവിയെന്നയാളാണെന്നും പൊലീസ് പറഞ്ഞു.
2021 ല്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പായി ഫോര്‍ട്ടനെറ്റ് വഴി ഒരു ആണ്‍കുട്ടിയെ ഇത്തരത്തില്‍ മതപരിവര്‍ത്തനത്തിന് ഇരയാക്കിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം മൊബൈല്‍ നമ്പറുകള്‍ കൈമാറുകയും ഇരകളുമായി ആശയവിനിമയം നടത്തുകയുമാണ് ഇയാള്‍ ചെയ്യാറുള്ളത്. ഗെയമിന്റെ അവസാനഘട്ടത്തില്‍ ആദ്യമായി മതപരിവര്‍ത്തനത്തെക്കുറിച്ച് സംസാരിക്കുകയും ടെലിവാന്‍ജലിസ്റ്റ് സാക്കിര്‍ നായിക്കിന്റെ പ്രസംഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യും.
ഒരു ജൈനമതത്തിലെ കുട്ടിയെയും രണ്ട് ഹിന്ദു കുട്ടികളെയുമാണ് ഇവര്‍ ഗെയിംമിംഗിന്റെ മറയില്‍ മതം മാറ്റിയതെന്ന് പൊലീസ് പറയുന്നു. വ്യാജ ഐഡി ഉപയോഗിച്ചാണ് പ്രതികള്‍ ഫോര്‍ട്ട്‌നൈറ്റ് ആപ്പ് വഴി ഇരകളെ ലക്ഷ്യം വച്ചിരുന്നത്.