ബംഗളൂരുവില്‍ യുവതി അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ബംഗളൂരുവിലെ ഫ്ളാറ്റില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിനിയായ 39 കാരിയായ ഫിസിയോതെറാപ്പിസ്റ്റാണ് നിരന്തരമായ വഴക്കിനെ തുടര്‍ന്ന് അമ്മയെ കൊലപ്പെടുത്തിയത്.
ശേഷം അവര്‍ തന്നെ അമ്മയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. യുവതിയെ അറസ്റ്റ് ചെയ്തു.
അമ്മയുമായുള്ള പതിവ് വഴക്കിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. യുവതി വിവാഹിതയാണെന്നും സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
യുവതിയുടെ ഭര്‍ത്താവിന്റെ ഉമ്മ വീട്ടിലുണ്ടായിരുന്നു. പക്ഷെ മുറിക്കുള്ളില്‍ വച്ച് നടന്ന കൊലപാതകമായതിനാല്‍ അവര്‍ അറിഞ്ഞില്ലെന്നും പൊലീസ് പറയുന്നു.