ജീവനും സ്വത്തിനും ഭീഷണിയായ കെട്ടിടങ്ങള്‍ കണ്ടെത്താന്‍ അബുദാബിയില്‍ സിവില്‍ ഡിഫന്‍സ് പരിശോധന തുടങ്ങി. ഇതുവരെ മൂന്നു കെട്ടിടങ്ങളിലെ സ്ഥാപനങ്ങള്‍ അടയ്ക്കാന്‍ അതോറിറ്റി നിര്‍ദേശിച്ചു. പരിശോധനയില്‍ സുരക്ഷാ ഭീഷണി കണ്ടെത്തിയാല്‍ കെട്ടിട ഉടമകള്‍ പിഴയിടും.
ഗുരുതരമായ നിയമ ലംഘനമാണെങ്കില്‍ അതില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടപ്പിക്കും. കേന്ദ്രീകൃത പാചക വാതക സംവിധാനമുള്ള ചില കെട്ടിടങ്ങളില്‍ മാലിന്യക്കൂമ്പാരം കണ്ടെത്തി. മുന്‍കൂട്ടി അനുമതിയില്ലാതെ കെട്ടിടങ്ങളില്‍ നിര്‍മാണ പ്രവൃത്തികള്‍ നടത്തിയതും കണ്ടെത്തിയിട്ടുണ്ട്. ചിലര്‍ കൂടുതല്‍ സൗകര്യങ്ങള്‍ വരുത്തുകയും അനുമതിയില്ലാതെ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുകയും ചെയ്തു.