പെണ്‍സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റി; രണ്ട് പൈലറ്റുമാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ

പെണ്‍സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റി; രണ്ട് പൈലറ്റുമാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ
കോക്പിറ്റിലേക്ക് പെണ്‍സുഹൃത്തിനെ ക്ഷണിച്ച പൈലറ്റുമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഇന്ത്യ. ഡല്‍ഹിയില്‍ നിന്നും ലേയിലേക്ക് പുറപ്പെട്ട എഐ455ാം നമ്പര്‍ വിമാനത്തിലെ രണ്ടു പൈലറ്റുമാര്‍ക്കെതിരേയാണ് എയര്‍ ഇന്ത്യ നടപടിയെടുത്തിരിക്കുന്നത്. സമാനമായ ഒരു സംഭവം അടുത്തിടെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ക്യാബിന്‍ ക്രൂവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിമാനത്തിലെ പൈലറ്റിനും സഹപൈലറ്റിനും വിലക്കേര്‍പ്പെടുത്തിയത്. കോക്ക്പിറ്റില്‍ നിയമം ലംഘിച്ച് പെണ്‍സുഹൃത്തിനെ കയറ്റിയതിനാല്‍ ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്തുകയാണെന്ന് എയര്‍ ഇന്ത്യ വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും അറിയിച്ചു.

ഡല്‍ഹിലേ ഏറെ അപകട സാധ്യതയുള്ള പാതയാണ്. പൈലറ്റുമാര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും ഗുരുതരമായ സുരക്ഷാ ലംഘനമാണ് നടന്നതെന്നും അധികൃതര്‍ പറഞ്ഞു. ഡല്‍ഹിദുബായ് റൂട്ടിലും ഒരു മാസം മുന്‍പ് സമാന സംഭവം നടന്നിരുന്നു. പെണ്‍സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയ സംഭവത്തില്‍ അന്ന് പൈലറ്റിന് വിലക്കേര്‍പ്പെടുത്തുന്നതിനൊപ്പം 30 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു.

Other News in this category



4malayalees Recommends