അബുദാബിയില്‍ പുതിയ ഫെയ്സ് പേ ഷോപ്പ് തുറന്നു. ഈ സംവിധാനം ഉള്ളവര്‍ക്ക് കടയില്‍ കയറി ഇഷ്ടമുള്ള സാധനങ്ങള്‍ തിരഞ്ഞെടുത്ത് പുറത്തുകടക്കാം. ഡിജിറ്റല്‍ ബില്‍ തയ്യാറാക്കി നല്‍കും. ഉടമ ഡിജിറ്റലായി തന്നെ പണം അടയ്ക്കാം. അക്കൗണ്ടില്‍ നിന്ന് സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് നിമിഷ നേരത്തില്‍ പണം പോകും.
ആസ്ട്ര ടെക്കിന്റെ ബി സ്റ്റോര്‍ ആണ് അബുദാബി റീം ഐലന്‍ഡിലെ സ്കൈ ടവറില്‍ ആദ്യ ഫെയ്സ് പേ ഷോപ്പ് ആരംഭിച്ചത്. പലചരക്കും ഭക്ഷ്യ ഉല്‍പ്പന്നങ്ങളും പാനീയങ്ങളും ഉള്‍പ്പെടെ 1300 ഉല്‍പ്പന്നങ്ങള്‍ ഇവിടുണ്ട്. മുഖം സ്കാന്‍ ചെയ്തു പണം നല്‍കാം. എഐ ആണ് ബാക്കി കാര്യങ്ങള്‍ ചെയ്യുക.