സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സെന്തില്‍ ബാലാജി, മെഡിക്കല്‍ റിപ്പോര്‍ട്ട് തള്ളി ഇഡി; ജാമ്യാപേക്ഷയില്‍ ഇന്നു വിധി പറയും

സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സെന്തില്‍ ബാലാജി, മെഡിക്കല്‍ റിപ്പോര്‍ട്ട് തള്ളി ഇഡി; ജാമ്യാപേക്ഷയില്‍ ഇന്നു വിധി പറയും
ഇഡി അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ബൈപാസ് ശസ്ത്രക്രിയക്കായി ബാലാജിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാണമെന്ന അപേക്ഷയും പരിഗണിക്കും.

മന്ത്രിയുടെ ജീവന്‍ അപകടത്തിലാണെന്നും, അറസ്റ്റ് ചെയ്ത രീതി മനുഷ്യാവകാശ ലംഘനം ആണെന്നും അഭിഭാഷകന്‍ പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നും, സ്വതന്ത്ര മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നുമാണ് ഇഡിയുടെ വാദം.

17 മണിക്കൂര്‍ നീണ്ട പരിശോധനക്ക് ശേഷം, ഇന്നലെ പുലര്‍ച്ചെയാണ് തമിഴ്‌നാട് വൈദ്യുതി, എക്‌സൈസ് മന്ത്രിയായ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് മന്ത്രിയുടെ അറസ്റ്റ്. പിന്നാലെ നെഞ്ചു വേദനയെ തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

മന്ത്രിയുടെ ഹൃദയ ധമനിയില്‍ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ആശുപത്രി പുറത്ത് വിട്ടിരുന്നു

Other News in this category



4malayalees Recommends