ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗിന്റെ അടുത്ത അനുയായി അവ്താര്‍ സിംഗ് ഖണ്ഡ രക്താര്‍ബുദത്തെ തുടര്‍ന്ന് മരിച്ചു. യുകെയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം.
ബെര്‍മിങ്ഹാം സിറ്റി ആശുപത്രിയില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ 12.45 ഓടെയായിരുന്നു മരണം. ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സിന്റെ യുകെ തലവനാണ് അവ്താര്‍ സിംഗ് ഖണ്ഡ.
ബുധനാഴ്ച്ചയാണ് രക്താര്‍ബുദം കണ്ടെത്തിയതിനെ തുടര്‍ന്ന് അവ്താര്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദം ബാധിച്ച് രക്തം കട്ടപിടിച്ച ഖണ്ഡയുടെ ശരീരത്തില്‍ വിഷം കലര്‍ന്നതായി അധികൃതര്‍ അറിയിച്ചു.
അവതാര്‍ സിംഗ് ഖണ്ഡയാണ് അമൃത്പാലിനെ പരിശീലിപ്പിക്കുകയും പഞ്ചാബില്‍ 'വാരിസ് പഞ്ചാബ് ദേ' സ്ഥാപകന്‍ ദീപ് സിദ്ദുവിന്റെ മരണശേഷം അതിന്റെ നേതാവായി ഉയര്‍ത്തുകയും ചെയ്തു.
മാര്‍ച്ച് 19ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫിസിനു നേരെ നടന്ന ആക്രമണത്തില്‍ പ്രധാനിയായിരുന്നു അവതാര്‍ ഖണ്ഡ. ലണ്ടനിലെ എംബസിയില്‍ ഇന്ത്യയുടെ ദേശീയ പതാക വലിച്ചെറിഞ്ഞതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സിഖ് യുവാക്കള്‍ക്ക് ബോംബ് നിര്‍മാണത്തെ കുറിച്ചും ഐഇഡികള്‍ കൈകാര്യം ചെയ്യുന്നതിനും പരിശീലനം നല്‍കിയെന്നാണ് ഖണ്ഡയ്‌ക്കെതിരെയുള്ള പ്രധാന ആരോപണം.
ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ്(കെഎല്‍എഫ്) തലവന്‍ കുല്‍വന്ദ് സിംഗ് ഖുഖ്‌റാനയുടെ മകനാണ് അവ്താര്‍ സിംഗ് ഖണ്ഡ. 1991 ല്‍ ഇന്ത്യന്‍ സുരക്ഷാ സേന അവ്താറിന്റെ പിതാവിനെ വെടിവെച്ചു കൊല്ലുകയായിരുന്നു.