കാമുകനൊപ്പം ഒളിച്ചോടിയതിന് പിന്നാലെ നാട്ടുകാര്‍ പൊക്കി, തിരികെ വീട്ടിലെത്തിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി യുവതി

കാമുകനൊപ്പം ഒളിച്ചോടിയതിന് പിന്നാലെ നാട്ടുകാര്‍ പൊക്കി, തിരികെ വീട്ടിലെത്തിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി യുവതി
യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. കര്‍ണാടകയിലെ ദാവന്‍ഗരെയിലാണ് സംഭവം. ബിസലേരി ഗ്രാമത്തില്‍ താമസിക്കുന്ന നിംഗരാജ (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാവ്യ, കാമുകന്‍ ബിരേഷ് എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമാണ് നിംഗരാജിന്റെ ഭാര്യ കാവ്യയെയും കാമുകന്‍ ബിരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 9നാണ് നിംഗരാജിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തന്റെ ഭര്‍ത്താവ് ടെറസില്‍ നിന്നും വീണ് മരിച്ചതാണെന്നായിരുന്നു കാവ്യ പറഞ്ഞത്.

എന്നാല്‍ മകന്റെ മരണത്തില്‍ സംശയം തോന്നിയ സിംഗരാജിന്റെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു ബിരേഷുമായി ചേര്‍ന്ന് കാവ്യയാണ് കൊലപാതകം നടത്തിയതെന്ന വിവരം പുറത്തുവരുന്നത്.

അഞ്ചു വര്‍ഷം മുന്‍പ് വിവാഹിതരായ കാവ്യയ്ക്കും സിംഗരാജനും ഒരു കുട്ടിയുണ്ട്. കാവ്യയും ബിരേഷും തമ്മില്‍ മൂന്നു മാസത്തിലേറെയായി പ്രണയത്തിലായിരുന്നു. ഇരുവരും കഴിഞ്ഞ മാസം ഒളിച്ചോടി പോയിരുന്നു. എന്നാല്‍ ഗ്രാമവാസികള്‍ ചേര്‍ന്നു പിടികൂടി.പിന്നീട് പഞ്ചായത്ത് കൂടി ബിരേഷുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നു കാവ്യയ്ക്കു നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെ പഞ്ചായത്ത് അംഗങ്ങളുടെ നിര്‍ബന്ധത്തെ തുടര്‍ന്നു കാവ്യയെ തിരികെ സ്വീകരിക്കാന്‍ നിംഗരാജ തയാറാകുകയും ചെയ്തു. എന്നാല്‍ ബിരേഷുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടില്ലെന്നറിഞ്ഞതോടെ സംഭവദിവസം കാവ്യയും നിംഗരാജും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം.

Other News in this category



4malayalees Recommends