പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മണ്‍ കി ബാത്തില്‍ മണിപ്പൂരിന്റെ കലുഷിതമായ ആഭ്യന്തരാവസ്ഥയെക്കുറിച്ച് ഒരക്ഷരം മിണ്ടാത്തതില്‍ പ്രതിഷേധിച്ച് മണിപ്പൂരിന്റെ തെരുവീഥികളില്‍ റേഡിയോ തല്ലിപ്പൊട്ടിച്ചും ചവുട്ടിപ്പൊട്ടിച്ചും പ്രതിഷേധം.
മന്‍ കി ബാത്തിന്റെ 102ാം എപ്പിസോഡായിരുന്നു പ്രക്ഷേപണം ചെയ്തത്. ഇതേ തുടര്‍ന്നാണ് ഇംഫാല്‍ വെസ്റ്റ്, കാക്കിങ് തുടങ്ങിയ ജില്ലകളില്‍ പ്രതിഷേധം അരങ്ങേറിയത്.
റേഡിയോ സെറ്റുകള്‍ റോഡുകളിലും പൊതുസ്ഥലങ്ങളിലും വലിച്ചെറിഞ്ഞും ചവിട്ടിപ്പൊട്ടിച്ചും, തീയിട്ടും ജനങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി.അടിയന്തിരാവസ്ഥ, ജനാധിപത്യം എന്നിവയെക്കുറിച്ചൊക്കെ മോഡി സംസാരിച്ചെങ്കിലും മണിപ്പൂരിനെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല. ഇതാണ് പ്രതിഷേധത്തിന് കാരണമാക്കിയത്. മേയ് മൂന്ന് മുതല്‍ ആരംഭിച്ച് കലാപവും ആഭ്യന്തര സംഘര്‍ഷവും അമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം 110 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 60,000 ലേറെ പേര്‍ പലായനം ചെയ്യുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍