മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ യുവ എഞ്ചിനിയറെ നടുറോഡില്‍ വച്ച് മുഖത്തടിച്ച് മഹാരാഷ്ട്രയിലെ വനിതാ എംഎല്‍എ. മീരാ ഭയന്ദര്‍ എംഎല്‍എ ഗീത ജെയിന്‍ ആണ് എഞ്ചിനിയറെ തല്ലിയത്. എംഎല്‍എ രണ്ട് എഞ്ചിനിയര്‍മാരെ ചോദ്യം ചെയ്യുന്നതും തുടര്‍ന്ന് ഇതില്‍ ഒരാളെ തല്ലുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്.
മീരാ ഭയന്ദര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എഞ്ചിനിയര്‍ക്കാണ് ജനങ്ങള്‍ക്ക് മുന്നില്‍ വച്ച് മര്‍ദനമേല്‍ക്കേണ്ടി വന്നത്. കോര്‍പ്പറേഷനിലെ ചില കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്‌നത്തിലേക്ക് നയിച്ചത്.
കെട്ടിടങ്ങള്‍ നീക്കം ചെയ്തതോടെ കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് തെരുവില്‍ കഴിയേണ്ട സ്ഥിതിയുണ്ടായി എന്നാണ് വിവരം. എഞ്ചിനീയര്‍മാര്‍ക്ക് ഇത്തരത്തില്‍ കെട്ടിടങ്ങള്‍ തകര്‍ക്കാനുള്ള അവകാശമുണ്ടോ എന്ന് എംഎല്‍എ ചോദിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടെങ്കില്‍ അത് തന്നെ കാണിക്കണമെന്നും അവര്‍ ആവശ്യപ്പെടുകയായിരുന്നു.