യുഎഇയില്‍ സ്വദേശിവല്‍ക്കരണ നിയമത്തില്‍ കൃത്രിമം കാട്ടുന്ന സ്വകാര്യ കമ്പനികള്‍ക്കെതിരെ നടപടി
യുഎഇയില്‍ സ്വദേശിവല്‍ക്കരണ നിയമത്തില്‍ കൃത്രിമം കാട്ടുന്ന സ്വകാര്യ കമ്പനികള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ജീവനക്കാരുടെ എണ്ണം 50 ല്‍ താഴെയായി കുറയ്ക്കാന്‍ ചിലരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കി ഒരേ സ്‌പോണ്‍സറുടെ മറ്റൊരു കമ്പനിയിലേക്ക് മാറ്റുകയും ചെയ്തതു കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്. മന്ത്രാലയ ഉദ്യോഗസ്ഥര്‍ കമ്പനിയില്‍ നേരിട്ടെത്തി പരിശോധിച്ചപ്പോള്‍ കൃത്രിമം ബോധ്യപ്പെട്ടു. ഇതോടെ ഒരു ലക്ഷം ദിര്‍ഹം (22.3 രൂപ) പിഴ ചുമത്തുകയായിരുന്നു. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ മൂന്നു ലക്ഷം ദിര്‍ഹവും മൂന്നാം തവണയും നിയമം ലംഘിക്കുന്ന കമ്പനിക്കു അഞ്ച് ലക്ഷം ദിര്‍ഹവും പിഴ ചുമത്തുമെന്നും വ്യക്തമാക്കി.