തൊഴിലാളി മരിച്ചാല്‍ 24 മാസത്തെ അടിസ്ഥാന വേതനം ; ജോലിക്കിടെ മരിച്ചാലും നഷ്ടപരിഹാരം തൊഴിലുടമയുടെ ബാധ്യത

തൊഴിലാളി മരിച്ചാല്‍ 24 മാസത്തെ അടിസ്ഥാന വേതനം ; ജോലിക്കിടെ മരിച്ചാലും നഷ്ടപരിഹാരം തൊഴിലുടമയുടെ ബാധ്യത
യുഎഇയില്‍ ജോലിക്കിടെ പരുക്കേറ്റാലും അംഗ വൈകല്യം സംഭവിച്ചാലും ചികിത്സാ ചെലവും നഷ്ടപരിഹാരവും നല്‍കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം.

തൊഴിലാളി മരിച്ചാല്‍ അനന്തരാവകാശികള്‍ക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ തൊഴിലാളി സുഖം പ്രാപിക്കും വരെ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കണം. ആശുപത്രി ചെലവുകള്‍ കമ്പനി ഉടമ വഹിക്കണം.

ജോലി ചെയ്യാനാകാത്ത വിധം പരിക്കേറ്റാല്‍ ചികിത്സാ കാലയളവോ ആറു മാസമോ ഏതാണ് കുറവെങ്കില്‍ അത്രയും നാളത്തേക്കു പൂര്‍ണശമ്പളവും അടുത്ത ആറു മാസത്തേക്ക് പകുതി വേതനവും നല്‍കണം. ഒരിക്കലും ജോലി ചെയ്യാനാകില്ലെന്ന് തെളിയിക്കപ്പെടുന്നവരെയോ അല്ലെങ്കില്‍ മരണം വരെയോ പകുതി വേതനം നല്‍കണമെന്നും തൊഴില്‍ നിയമം അനുശാസിക്കുന്നു.

Other News in this category



4malayalees Recommends