ബാംഗ്‌ളൂരില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിച്ച മലയാളി യുവാവ് അറസ്റ്റില്‍

ബാംഗ്‌ളൂരില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിച്ച മലയാളി യുവാവ് അറസ്റ്റില്‍
ബാംഗ്‌ളൂരില്‍ ക്രിസ്ത്യന്‍ പള്ളി അടിച്ചു തകര്‍ത്ത മലയാളി യുവാവ് അറസ്റ്റില്‍. ബംഗളൂരുവിലെ കമ്മനഹള്ളി സെന്റ് പയസ് പള്ളിക്ക് നേരെയാണ് യുവാവ് ആക്രമണം നടത്തിയത്. ബാനസവാടിയില്‍ താമസിക്കുന്ന ടോം മാത്യുവാണ് പിടിയിലായത്.

പള്ളിയുടെ മുന്‍വാതില്‍ ചുറ്റിക കൊണ്ടടിച്ച് തകര്‍ക്കുകയും അതിനകത്തുള്ള ബലീപീഠവും ഉപകരണങ്ങളും തകര്‍ക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചേ 4.30 നാണ് സംഭവം

ശബ്ദം കേട്ട് ഓടിയെത്തിയവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവാവ് മദ്യലഹരിയില്‍ ആയിരുന്നുവെന്നും ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായാണ് സംസാരിച്ചതെന്നും പൊലീസ് പറഞ്ഞു. കുടുംബ പ്രശ്‌നം കാരണുള്ള മാനസിക സമ്മര്‍ദ്ധമാണ് ഇതിന് പിന്നിലെന്നും പൊലീസ് പറഞ്ഞു.

ഇയാളുടെ അമ്മ പതിവായി പോകുന്ന പള്ളിയിലാണ് ആക്രമണം നടത്തിയത്. അമ്മ പള്ളിയില്‍ പോകുമ്പോഴെല്ലാം താനാണ് ദൈവം ഇന്ന് ഇയാള്‍ പറയുമായിരുന്നു. കേരളത്തില്‍ നിന്നുള്ള ഇവര്‍ കഴിഞ്ഞ 30 വര്‍ഷമായി ബംഗളുരൂവിലാണ് താമസിക്കുന്നത്.

Other News in this category



4malayalees Recommends